കുണ്ടറ : രോഗിയുമായി സഞ്ചരിച്ച ആംബുലൻസും കുണ്ടറ ഭാഗത്ത് നിന്നും വന്ന കാറും തമ്മിൽ കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർക്ക് ഗുരുതര പരിക്ക് ആംബുലൻസിലുണ്ടായിരുന്ന കൊട്ടാരക്കര വെണ്ടാറുണ്ടായ മറ്റൊരു അപകടത്തിൽ പരിക്കേറ്റ വിഷ്ണുവിനെയും ഡ്രൈവറെയും വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് വിഷ്ണുവിൻ്റെ ചികിത്സയ്ക്കായി പോയ ആംബുലൻസും കുണ്ടറ ഭാഗത്ത് നിന്നും വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത് തൽക്ഷണം ആംബുലൻസ് മറിയുകയും കാറിൻ്റെയും ആംബുലൻസിൻ്റെയും മുൻഭാഗം തകരുകയും ചെയ്തു.