കൊല്ലം : കോട്ടൺ മിൽ ജംങ്ഷനിൽ നഗരത്തെയും നാട്ടാരെയും വെയിലു കൊള്ളിച്ച് ഓവർ ബ്രിഡ്ജ് നിർമ്മാണം. ഇതുപോലൊന്ന് ഹൈസ്കൂൾ ജംഗഷനിൽ പണി തീർന്നിട്ടും ജനങ്ങൾ ഉപകാരമാകുന്ന രീതിയിലേക്ക് അതായിട്ടില്ല.
ഈ വികസനം നിലവിലെ വെയ്റ്റിംഗ് ഷെഡ് പൊളിച്ചു മാറ്റിയിട്ടാണ്. കുട്ടികളെയുൾപ്പെടെ വെയിലു കൊള്ളിക്കുന്ന കൃത്യമായ ആസൂത്രണമില്ലാതെയുള്ള വികസനം ജനങ്ങൾക്ക് ഉപകാരമില്ലാ എന്ന് മാത്രമല്ല ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നുണ്ട്.
കോൺവെൻറ് സ്കൂളിന് മുന്നിൽ എടുത്തിരിക്കുന്ന കുഴിയും രാത്രിയാത്രികർക്ക് അത്യന്തം അപകടകരമാണ്.
