ചവറയിൽ നിന്ന് വൻ തോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്ത് ചവറ പോലീസ്.

0

ചവറ : രണ്ട്​ കടകളിൽ നിന്ന് ലഭിച്ചത് 1500 ലധികം പായ്ക്കറ്റുകൾ. ചവറ കന്നേറ്റി പന്മന സർവിസ് സഹകരണ ബാങ്കിന് വടക്കുവശത്തുള്ള ഷെമീറിൻെറ സ്​റ്റേഷനറി കടയിൽ നിന്ന് 1500 പാക്കറ്റുകളും കൊല്ലകയിലെ ശിവാരാജ​ൻെറ പെട്ടിക്കടയിൽ നിന്ന്​ 40ലധികം പായ്ക്കറ്റുകളും പിടിച്ചെടുത്തതായി ചവറ പൊലീസ് അറിയിച്ചു. ചവറ എസ്.എച്ച്.ഒ നിസാമുദ്ദീൻ, എസ്.ഐ ടി.എ. നജീബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Post a Comment

0Comments
Post a Comment (0)