( പ്രതികാത്മ ചിത്രം : ഗൂഗിൾ )
കൊട്ടാരക്കര : തിരുവനന്തപുരം മേജർ ആർച്ച് ബിഷപ് ഡയോസിസ് ഉടമസ്ഥതയിലുള്ള ചിരട്ടക്കോണത്ത് സൻെറ് മേരീസ് ചർച്ചിനോട് ചേർന്നുള്ള 28 ഏക്കർ സ്ഥലത്തെ അഞ്ച് ഏക്കറോളം വരുന്ന പുൽക്കാടുകൾക്ക് തീപിടിച്ചു.
ബുധനാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.
കൊട്ടാരക്കര നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തി. ഫയർഫോഴ്സ് വാഹനം തീപിടിച്ച സ്ഥലത്ത് എത്താൻ സാധ്യമല്ലായിരുന്നു. സേനാംഗങ്ങൾ ഫയർ ബീറ്റർ ഉപയോഗിച്ചും ജെ.സി.ബിയുടെ സഹായത്താൽ ഫയർ ലൈൻ തെളിച്ചും ടാങ്കിൽ വെള്ളം എത്തിച്ചും ഏകദേശം രണ്ട് മണിക്കൂറോളം കഠിന പരിശ്രമത്തിലൂടെ തീ നിേശഷം അണച്ചു. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ എസ്. അനിൽകുമാറിൻെറ നേതൃത്വത്തിൽ ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി.കെ. രാമൻകുട്ടി, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഡ്രൈവർ സജി ലൂക്കോസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സി. രമേശ് കുമാർ, ജെ. ഷൈൻ, ഷിബു വി നായർ, ഹോം ഗാർഡുമാരായ എ. അജിത്, ഷിജു ജോർജ് എന്നിവർ ചേർന്നാണ് തീ അണച്ചത്.
HIGHLIGHTS : flames fire to five acres of grassland in a 28-acre area adjacent to St. Mary's Church at Chiratakonam.
