തൊഴിൽ തേടി ഒരാഴ്ച മുൻപ് കൊട്ടിയത്ത് എത്തിയ ഇയാൾ മയ്യനാട് റോഡിലെ കോഴിക്കടയിൽ രണ്ട് ദിവസം ജോലി ചെയ്തിരുന്നു. ഇതിനിടെയാണ് മറ്റൊരു കടയിൽ മോഷണം നടത്തിയത്. ഇയാൾ മോഷണം നടത്തുന്നതിന്റെ CCTV ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. വാർത്ത കണ്ട് ഇയാളെ തിരിച്ചറിഞ്ഞ നാട്ടുകാരാണ് വിവരം കൊട്ടിയം പോലീസിൽ അറിയിച്ചത്. ഇയാളുടെ സഹോദരൻ കഴിഞ്ഞ വർഷം മയ്യനാട് റോഡിൽ വാഹനപകടത്തിൽ മരിച്ചിരുന്നു.
കൊട്ടിയത്ത് വ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയ കേസിൽ അസം സ്വദേശി അറസ്റ്റിൽ. - Ashtamudy Live News
January 28, 2021
0
