അധികാരികളെ സാമ്പ്രാണിക്കോടി " ഫെറി ബോട്ട് " സർവ്വീസ് നിലച്ചിട്ട് ഒരു മാസം പിന്നിടുന്നു. ; ജങ്കാർ പോലെ ഇതും തിരികെ വരാതെ പോകുമോ. - EXCLUSIVE

0
സി.പി.ഐ.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ബോട്ടുകൾ തടയുകയുൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ ആരംഭിച്ചിരുന്നു.


തൃക്കരുവ : സാമ്പ്രാണിക്കോടി- കാവനാട് ഫെറി ബോട്ട് സർവീസ് നിലച്ചിട്ട് കൃത്യം ഒരുമാസം പിന്നിട്ടിട്ടും പകരം സംവിധാനമില്ലാത്തതിനാൽ 15 കിലോമീറ്റർ ദുരിതയാത്ര ഒരു മാസമായി ജനങ്ങൾക്ക് സമ്മാനിക്കുകയാണ് കൊല്ലം ജില്ലാ ജലഗതാഗത വകുപ്പ്. കൂടുതലും സാധാരണക്കാരായാ ഇരുചക്ര വാഹന യാത്രക്കാരാണ് ഈ സർവീസിനെ ആശ്രയിക്കുന്നത്.

തൃക്കരുവയിലുള്ളവർ നീണ്ടകര, കാവനാട് ഭാഗങ്ങളിലേക്കുള്ള യാത്രയ്ക്ക് കൂടുതലായും ആശ്രയിക്കുന്നത് ഈ ബോട്ടിനെയാണ്. സർവീസ് നിലച്ചത് പതിനഞ്ച് കിലോമീറ്റർ അധികയാത്രയാണ് യാത്രക്കാർക്ക് സമ്മാനിച്ചത്. ആറുവർഷം മുൻപ് റൂട്ടിൽ ജങ്കാർ സർവീസ് ആരംഭിച്ചെങ്കിലും ഒരുമാസം പോലും തികച്ചോടിയില്ല. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജങ്കാർ സർവീസ് കാരാറെടുത്തവരെ പിന്നീടാരും കണ്ടിട്ടുമില്ല.

 HIGHLIGHTS : Exactly one month after the suspension of the Sambranikodi - Kavanad ferry Service, the Kollam District Water Transport Corporation is offering a 15 km long journey for a month.

Ad :

തൃക്കരുവാ ഗ്രാമത്തിലെ “സാമ്പ്രാണിക്കോടി” വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന അതി മനോഹര പ്രദേശമാണ്...

സാമ്പ്രാണി ഐലൻ്റിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര നടത്തുകയുമാവാം.... ഒപ്പം കായൽതീരം റെസ്റ്റോറൻ്റിലെ കടൽ, കായൽ വിഭവങ്ങൾ ഉല്പ്പെടുത്തിയ ഭക്ഷണങ്ങൾ കൂടിയാകുമ്പോൾ യാത്രയുടെ പുതിയ ഒരു അനുഭവമായിരിക്കും......

☎️ കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : +91 94474 29968, +91 9447178600

Post a Comment

0Comments
Post a Comment (0)