കുരീപ്പുഴ കൊച്ചാലുംമൂടിനു സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും രണ്ടു കഞ്ചാവ് ചെടികൾ കണ്ടെടുത്തു.
കുരീപ്പുഴ കൊച്ചാലുംമൂട്ടിലുള്ള ഗവൺമെൻറ് യൂ പി.സ്കൂളിൽ നിന്നും ഉദ്ദേശം 100 മീറ്റർ തെക്ക് ഭാഗത്തായി കിടക്കുന്ന വസ്തുവിൽ നട്ടുവളർത്തി പരിപാലിച്ചു വന്നിരുന്ന രണ്ടു കഞ്ചാവ് ചെടികൾ കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദും പാർട്ടിയും ചേർന്ന് കണ്ടെത്തി കേസ്സെടുത്തു. ഒരു ചെടി നന്നായിവളർന്ന ചെടിയും മറ്റൊരെണ്ണം ചെറിയ ചെടിയുമായിരുന്നു. ഇന്നു ഉച്ചയോടുകൂടി സമീപവാസിയായ ഒരാൾ പറമ്പിൽ ഉയരത്തിൽ വളർന്നു നിൽക്കുന്ന പുല്ലു പശുവിനു കൊടുക്കുന്നതിനായി പറിക്കുന്നതിനിടയിലാണ് നട്ടുവളർത്തിയതു പോലെ പ്രത്യേകതയുള്ള രണ്ടു ചെടികൾ ശ്രദ്ധയിൽ പ്പെട്ടത്. യൂറ്റ്യൂബിലും മറ്റും കഞ്ചാവ് ചെടി കണ്ടിട്ടുള്ള വ്യക്തിയായതിനാൽ ഇദ്ദേഹത്തിന് കണ്ട ചെടികൾ കഞ്ചാവുചെടികളാണെന്ന് മനസ്സിലായെങ്കിലും കഞ്ചാവ് ചെടികൾ തന്നെയാണ് എന്ന് ഉറപ്പുവരുത്തുന്നതിനായി സമീപവാസിയായ ഒരു റിട്ടേർഡ്എക്സൈസ് ഉദ്യോഗസ്ഥനെവിളിച്ചു കൊണ്ടുവന്നു കാണിയ്ക്കുകയും ചെയ്തു. തുടർന്ന് ഇത് കഞ്ചാവ് ചെടിയാണെന്ന് ഉറപ്പിച്ച ശേഷം അദ്ദേഹം കൊല്ലം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിനു വിവരം നൽകുകയായിരുന്നു. കഞ്ചാവു ചെടികളിൽ ഒരെണ്ണത്തിനു 232 cm നീളവും രണ്ടാമത്തേ ചെടിക്ക് 12O cm നീളവുമുള്ളതാണ്. മതിലുകൾക്ക് അടുത്തായി നിൽക്കുന്ന ഒരു തെങ്ങിന്റെ മറവിലായി ഉയരത്തിൽ വളർന്നു നിൽക്കുന്ന പുല്ലുകൾക്കിടയിലായിട്ടാണ് ചെടികൾ വളർന്നു നിന്നത് എന്നത് കൊണ്ട് ആൾക്കാർക്ക് പെട്ടെന്ന് കാണുവാൻ കഴിയുമായിരുന്നില്ല. കഞ്ചാവ് ചെടികൾ കണ്ടെടുത്ത സ്ഥലത്തിന്റ സമീപത്തുള്ള വീട്ടിൽ വൃദ്ധയായ ഒരു സ്ത്രി മാത്രമാണ് താമസം. വൈകുന്നേരം ആയി കഴിത്താൽ 18 വയസ് അടുപ്പിച്ച് പ്രായമുള്ള പത്തോളം ചെറുപ്പക്കാർ ടീ സ്ത്രീ അറിയാതെ വീടിന്റെ മുകളിൽ കയറി ഇരുന്നു എന്തോ ലഹരിവസ്തുകൾ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും ചില യുവാക്കൾ മതിൽ ചാടി കടന്ന് വസ്തുവിൽ വന്ന് എന്തോ ചെയ്യുന്നത് ശ്രദ്ധയിൽ പ്പെട്ടിരുന്നുവെന്നും അന്യേഷണത്തിൽവിവരം ലഭിച്ചു. ഈ യുവാക്കൾ നാട്ടുകാർക്ക് ശല്യമുണ്ടാക്കാറുണ്ടെന്നും പരാതികൾ ലഭിച്ചു. കഞ്ചാവ് ചെടികൾ പാക മാകുന്നതിനായി അവിടെ നിർത്തിയിരുന്നതാണ് എന്നും അനുമാനിക്കുന്നതായി എക്സൈസ് സ്പെഷ്യൽ ബ്രാഞ്ച് വ്യക്തമാക്കി.
വസ്തുവിന്റെ ഉടമ ദൂരെ സ്ഥലത്താണ് താമസിക്കുന്നത് എന്നും ടിയാൾ വസ്തുവിലേക്ക് വർഷത്തിൽ ഒരിക്കലോ മറ്റോ മാത്രമേ വരാറുള്ളൂ വെന്നും ബോധ്യപ്പെട്ടു
കഞ്ചാവ് ചെടി നട്ടുവളർത്തിയ ആൾക്കാരെപ്പറ്റി സൂചന ലഭിച്ചു. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. എക്സൈസ് ഇൻസ്പെക്ടർ T രാജീവ് പ്രീ:ഓഫീസർ മനോജ്ലാൽ
സിവിൽ എക്സൈസ് ഓഫീസറൻമാരായ നിതിൻ,പ്രസാദ്,അഭിലാഷ് വിനേഷ് ഗോപകുമാർ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.