അവരുറങ്ങി; ഇനി മൂന്ന് പൊന്നോമനകൾ മാത്രമാണ് ആ വീട്ടിൽ: ശ്യാമിന് വീട്ടുമുറ്റത്ത് അന്ത്യവിശ്രമം.

0
പ്രാക്കുളം : കൊല്ലം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ഉച്ചയോടെ പ്രാക്കുളത്തെ വീട്ടിലെത്തിച്ചു, മൂന്ന് പൊന്നോമനകളുടെ സങ്കട കണ്ണുനീരിൽ തെളിഞ്ഞ് കണ്ടത് ഒരു നാടിൻ്റെ നിസ്സഹായാവസ്ഥയാണ്. ഓട്ടോ തൊഴിലാളിയായ സന്തോഷ് സംഭവ ദിവസം രാവിലെയും കാഞ്ഞാവെളിയിലും പരിസരത്തും സജീവമായി ഉണ്ടായിരുന്നു. അടുത്ത് സഹകരിക്കുന്നവർക്ക് ഒരിക്കലും മറക്കാനാകാത്ത സുഹൃത്തായിരുന്നു ശ്യാം. വീട്ടമ്മയായ റംലത്തും തീർത്തും സ്നേഹമുഖമായിരുന്നു നാട്ടിൽ.

കഴിഞ്ഞ ദിവസം രാത്രിയിലെ സുപരിചിതമായ കുട്ടികളുടെ നിലവിളി കേട്ടാണ് ശ്യാം സംഭവസ്ഥലത്തേക്ക് ഓടിയടുക്കുന്നത് അപ്പോൾ തന്നെ ഇരുവരും നിലംപതിച്ചിട്ടുണ്ടായിരുന്നു രക്ഷിക്കാനായിരിക്കണം ശ്യാം സ്പർശിച്ചത്. എല്ലാം ഒരേ നിമിഷത്തിൽ അവസാനിച്ചു, നാട്ടിൽ എങ്ങും നിശബ്ദതയായി. സംഭവത്തിനു ശേഷം കുറേ നേരം നാടും നാട്ടുകാരും നിശ്ചലരായി, ആർക്കും ഒന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായത.

ഉച്ചയോടെയെത്തിയ മൃതദേഹം മണിക്കുറുകളുടെ വ്യത്യാസത്തിൽ സംസ്കാരക്രിയകൾ നടത്തി. ശ്യാമിൻ്റെ മൃതദേഹം വീട്ടുവളപ്പിലും സന്തോഷ് റംല ദമ്പതികളുടേത് ജവാൻ മുക്കിലെ സ്മാശാനത്തിലും സംസ്കാര കർമ്മം നടത്തി. ഇനി മൂന്ന് പേർ സന്തോഷിൻ്റെ വീട്ടിലുണ്ട്, തകരഷീറ്റിനടിയിൽ തൻ്റെ അച്ഛനും അമ്മയും തങ്ങൾക്ക് തീർത്ത സുരക്ഷാവലയം വിട്ടുപോയതായി അവർ ഏറെക്കുറെ മനസ്സിലാക്കിയിട്ടുണ്ട്.......

ശ്യാമിൻ്റെ വീട്ടിലുമുണ്ട് ഇത്രയും തന്നെ പേർ എന്നും നാടിന് പറയാനാകുന്ന നന്മയുടെ കഥയാകട്ടെ ഇവരുടെ ജീവിതമെന്ന് നമുക്ക് പ്രത്യാശിക്കാം......

Post a Comment

0Comments
Post a Comment (0)