സുബിൽ കുമാർ
ആലത്തൂര്‍ : ഉറങ്ങിക്കിടന്നിരുന്ന വീട്ടമ്മയുടെ മുഖത്ത് മുളക് പൊടി വിതറി ആറര പവന് സ്വര്‍ണാഭരണം കവര്‍ന്നതായി പരാതി. ചിറ്റിലഞ്ചേരി കോന്നല്ലൂര്‍ സ്വദേശി അനിതയുടെ കഴുത്തിലണിഞ്ഞിരുന്ന രണ്ട് മാല, കൈയിലെ ബ്രേസ്ലെറ്റ് എന്നീ ആഭരണങ്ങള്‍ നഷ്ടമായതായി ആലത്തൂര്‍ പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. വീടിന്റെ പിന്‍വാതില്‍ തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. പിടിവലിക്കിടയില്‍ ആളെ കണ്ടതായും തിരിച്ചറിയാനാവുമെന്നും വീട്ടമ്മ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.പരാതിയില്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ കല്ലത്താണി ഭാഗത്തും ചില വീടുകളില്‍ മോഷണശ്രമം നടന്നിരുന്നു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.