ചാത്തന്നൂർ : കാമുകനെ മർദ്ധിക്കുന്നതിന്ക്വട്ടേഷൻ കാമുകിയും ക്വട്ടേഷൻ സംഘാങ്ങളും പിടിയിൽ. മയ്യനാട് സങ്കീർത്തനയിൽ ലെൻസിലോറൻസ് (30) ക്വട്ടേഷൻ സംഘാങ്ങളായ വർക്കല കണ്ണബ പുല്ലാനിയോട് മാനസ സരസിൽ പ്രസാദിന്റെ മകൻ അനന്ദു(21)ആയിരൂർ തണ്ടിൽവീട്ടിൽ പ്രിയംവദനന്റെ മകൻ
അമ്പു(33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് നാല് പ്രതികൾ ഒളിവിലാണ് സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ്. കാമുകന് മറ്റൊരു കല്യാണ ആലോചന വന്നതിനെ തുടർന്ന് കാമുകനുമായി പിണങ്ങിയതിനെ തുടർന്ന്
ലെൻസിലോറൻസിന്റെ കാമുകനായ ശാസ്താംകോട്ട സ്വദേശി
മൈക്രോ ഫിനാൻസ് ബാങ്ക് ഉദ്യോഗസ്ഥനായ
ഗൗതമിനെ മർദ്ധിക്കുന്നതിനും
ലെൻസിലോറൻസ്
ഗൗതമിന് കൊടുത്ത മൊബൈൽ ഫോണും രൂപയും തിരികെ വാങ്ങി കൊടുക്കുന്നത്തിനായി
വർക്കല സ്വദേശിയും സുഹൃത്തുമായ
അനന്ദുപ്രസാദിന് ക്വട്ടേഷൻ കൊടുത്തത്.
നാൽപതിനായിരം രൂപയ്ക്കാണ് ക്വട്ടേഷൻ കൊടുത്തത് പതിനായിരം രൂപ അദ്ധ്വാൻസ് കൊടുക്കുകയും ചെയ്തു.
അനന്ദു തന്റെ സഹോദരൻ വിഷ്ണുപ്രസാദുമായി ഒരുമിച്ച് ജോലി ചെയ്യുകയും അടുത്ത സുഹൃത്ത് ബന്ധമുള്ള ഗൗതമിനെ വർക്കലയിൽ കൊണ്ട് വരുന്നതിനായി
കഴിഞ്ഞ14-)o തീയതി
ചാത്തന്നൂർ പോലിസ് സ്റ്റേഷന് സമീപം വിഷ്ണുപ്രസാദ് താമസിക്കുന്ന സ്ഥലത്ത് കാറിൽ എത്തി വിളിച്ചു കൊണ്ട് പോകുകയായിരുന്നു.
വിഷ്ണുപ്രസാദ് വഴങ്ങാഞ്ഞതിനെ തുടർന്ന് ആളില്ലാത്ത സ്ഥലത്ത് കൊണ്ട് പോയി ക്രൂരമായി മർദ്ധിക്കുകയും അന്നേ ദിവസം തന്നെ വിഷ്ണുവിനെ ഉപയോഗിച്ച് ഗൗതമിനെ ആയിരൂരിൽ വിളിച്ചു വരുത്തുകയും അതിക്രൂരമായി മർദ്ധിക്കുകയും മൊബൈൽ ഫോണും കൈയിൽ ഉണ്ടായിരുന്ന പൈസയും പിടിച്ചു പിടിച്ചു പറിയ്ക്കുകയും ചെയ്തിരുന്നു തുടർന്ന് വിഷ്ണുപ്രസാദുo ഗൗതമും ചാത്തന്നൂർ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ്
പ്രതികളെ അറസ്റ്റ് ചെയ്തത് ബെൻസിയെ ശാസ്താംകോട്ടയിലെ ആശുപത്രിയിൽ ചികിത്സയുടെ പേരിൽ
ഒളിവിൽ കഴിഞ്ഞു വരവേ മൊബൈൽ ഫോൺ സിഗ്നൽ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത് മറ്റ് പ്രതികളെ ആയിരൂരിലെ വിവിധ ഒളിവ് സങ്കേതങ്ങളിൽ നിന്നുമാണ് പിടികൂടിയത്. ഇനി നാല് മുതൽ ഏഴ് വരെയുള്ള പ്രതികളും വർക്കല സ്വദേശികളായ അരുൺ, മഹേഷ്, അനസ്, പൊടി എന്ന് വിളിക്കുന്ന സതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്യാനുള്ളത് ഇവർ ഒളിവിലാണ്. ഇവരെ കുറിച്ചുള്ള അന്വേഷണം നടന്ന് വരുന്നതായി പോലിസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.ലെൻസി ലോറൻസിന്റെ ഭർത്താവ് വിദേശത്താണ് രണ്ട് മക്കളുണ്ട്.ചാത്തന്നൂർ സി ഐ
എസ് ഐ മാരായ ഷിബു, ഷീന, എസ് ഐ ട്രെയിനി ബാല. ജി. എസ്. കുറുപ്പ്, എ. എസ്. ഐ മാരായ രാജേഷ്കുമാർ, അനിൽ, ജയൻ എന്നിവർ അടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തതത് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
ഫോട്ടോ:ലെൻസി ലോറൻസ്, അനന്ദുപ്രസാദ്, അമ്പു.