കൊല്ലം : കരിക്കോട് സ്വദേശിയായ നുജുമുദ്ദീനാണ് ഇത്തരത്തിലൊരു സംഭവത്തിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്. ഇദ്ദേഹത്തിനെതിരെ പോലീസ്..... ലോക് ഡൗൺ നിയമലംഘനത്തിന് കേസെടുത്തത് ഇന്ന് രാവിലെയായിരുന്നു. ഇദ്ദേഹം സ്കൂട്ടറിൽ റേഷൻ സാധനങ്ങൾ വാങ്ങാൻ പോയി സാധനങ്ങളുമായി മടങ്ങിവരുന്ന വഴിയിൽ പരിശോധനയുടെ ഭാഗമായി പോലീസ് തടഞ്ഞു നിർത്തുകയും തുടർന്ന് നുജുമുദ്ദീൻ റേഷൻ സാധനങ്ങൾ നൽകിയ സമയം ഉൾപ്പെടെ രേഖപ്പെടുത്തിയ ബില്ലും റേഷൻ കാർഡും കാണിച്ചെങ്കിലും പോലീസ് കേസെടുത്തു പിഴ ചുമത്തുകയായിരുന്നെന്ന് നുജുമുദ്ദീൻ പറഞ്ഞു
കൂടാതെ പോലീസ് മോശപ്പെട്ട രീതിയിൽ സംസാരിച്ചു എന്നും ഇദ്ദേഹം ആരോപിച്ചു. എന്തായാലും സംഭവത്തിൽ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് അധികാരികൾക്കും പരാതി നൽകാനൊരുങ്ങുകയാണ് ഇദ്ദേഹം.