അഷ്ടമുടി : തൃക്കരുവയിലെ ട്രിപ്പിൾ ലോക്ക്ഡൗൺ അടിയന്തരമായി പിൻവലിക്കണമെന്ന ആവശ്യവുമായി ജില്ലാ കളക്ടർക്കും, ജില്ലാ മെഡിക്കൽ ഓഫീസർക്കും തൃക്കരുവ പഞ്ചായത്ത് സ്ഥിര സ്റ്റാൻ്റിംഗ്ഗ് കമ്മിറ്റി ചെയർമാന്മാരായ ആർ. രതീഷ്, അജ്മീൻ എം കരുവയും കത്തയച്ചു.
19.05.21ൽ ആരംഭിച്ച അധിക നിയന്ത്രണങ്ങൾ അടിയന്തിരമായി പിൻവലിക്കുകയും ഇടറോഡുകൾ മിതമായിട്ടെങ്കിലും തുറന്ന് നൽകി സാധാരണക്കാർക്ക് ജോലിചെയ്യാനുള്ള അവസരമൊരുക്കണമെന്നും, സാമ്പ്രാണിക്കോടി ഭാഗത്തെ ടി.പി.ആർ ഉയർന്ന് തന്നെ നിൽക്കുന്നതിനാൽ ഈ ഭാഗം ഉൾപ്പെടുന്ന വാർഡ് കണ്ടെയ്ൻമെൻ്റ് സോണായി നിലനിർത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. നിലവിൽ തൃക്കരുവയിലെ മറ്റ് വാർഡുകളിൽ 5% താഴെയാണ് ടി.പി.ആർ റേറ്റ്.