കൊട്ടാരക്കര : നടപ്പാതയിലേക്ക് വാഹനം കയറ്റി പാർക്ക് ചെയ്യുന്നവർക്ക് എതിരെ പിഴ ഈടാക്കാൻ മോട്ടർ വാഹന വകുപ്പ്.കഴിഞ്ഞ ദിവസങ്ങളിൽ 176 പേരിൽ നിന്നും പിഴ ഈടാക്കി. ഒരാളിൽനിന്ന് 250 രൂപയാണ് ആദ്യമായി ഈടാക്കുന്ന പിഴ. വീണ്ടും കുറ്റം ആവർത്തിച്ചാൽ 1000 രൂപയാകും. ഹൈക്കോടതി നിർദേശപ്രകാരം മോട്ടർ വാഹന വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ ക്ലിയർ പാത്വേ പ്രകാരമാണു വാഹന പരിശോധന . കൊട്ടാരക്കര, പുനലൂർ, കൊല്ലം, കരുനാഗപ്പള്ളി ജോയിന്റ് ആർടിഒ മാരുടെ നേതൃത്വത്തിലാണു പരിശോധനയെന്ന് ആർടിഒയുടെ ചുമതലയുള്ള ജില്ലാ എൻഫോഴ്സ്മെന്റ് ആർടിഒ എ.കെ. ദിലു അറിയിച്ചു .
ഓപ്പറേഷൻ ക്ലിയർ പാത്വേ: നടപ്പാതയിലേക്ക് വാഹനം കയറ്റി പാർക്ക് ചെയ്യുന്നവർക്ക് പിടിവീഴും.
June 27, 2021
0