ന്യൂഡല്‍ഹി : മലയാളം സംസാരിക്കുന്നത് രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു അതിനാൽ മലയാളം സംസാരിക്കുന്നത് വിലക്കി വിവാദ ഉത്തരവ് ഇറക്കി ഡല്‍ഹിയിലെ ജിബി പന്ത് ആശുപത്രി ഇവിടെ ഹിന്ദിയും, ഇംഗ്ലീഷും മാത്രം സംസാരിക്കാമെന്നും ഇവ ലംഘിച്ചൽ അല്ലെങ്കില്‍ കടുത്ത നടപടിയെന്ന് നഴ്‌സിംഗ് സൂപ്രണ്ട്. ആശുപത്രി അധികൃതര്‍ ഉത്തരവ് പിന്‍വലിച്ച് മാപ്പ് പറയണമെന്ന് നഴ്സസ് യൂനിയന്‍ ആവശ്യപ്പെട്ടു. തൊഴില്‍ സമയത്ത് നഴ്സിങ് ജീവനക്കാര്‍ തമ്മില്‍ മലയാളം സംസാരിക്കുന്നത് രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് വിശദീകരിച്ചാണ് ഡല്‍ഹിയിലെ ജി.ബി പന്ത് ആശുപത്രി അധികൃതര്‍ മലയാളത്തിന് വിലക്കേര്‍പ്പെടുത്തി സര്‍ക്കുലര്‍ ഇറക്കിയത്.
തൊഴില്‍ സമയത്ത് ജീവനക്കാര്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷനടപടി നേരിടേണ്ടിവരുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
അതേസമയം, ആശുപത്രിയില്‍ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്, മിസോറം തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുണ്ട്. ഇവിടെനിന്നുള്ളവര്‍ ആശയവിനിമയം നടത്തുന്നത് അവരുടെ പ്രാദേശിക ഭാഷയിലാണെന്ന് ആശുപത്രിയിലെ മലയാളി നഴ്സുമാര്‍ പറഞ്ഞു.