എറണാകുളത്ത് അമ്മ പാറമടയില്‍ കെട്ടിത്താഴ്ത്തിയ ചോരക്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി; രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ താന്‍ കെട്ടിത്താഴ്ത്തിയെന്ന് അമ്മ പൊലീസിനോട്...
എറണാകുളം : എറണാകുളത്ത് നവജാത ശിശുവിനെ അമ്മ പാറമടയിൽ തളളി. തിരുവാണിയൂരിലാണ് സംഭവം. അമിത രക്തസ്രാവത്തെ തുടർന്ന് യുവതി ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്.സംഭവസ്ഥലത്ത് പോലീസ് പരിശോധനയിൽ കെട്ടിത്താഴ്ത്തിയ ചോരക്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.