അഷ്ടമുടി സ്കൂളിലും പ്രവേശനോത്സവം സമുചിതമായി ആഘോഷിക്കപ്പെട്ടു; പുതുതായി 76 കുരുന്നുകൾ അഡ്മിഷൻ നേടി

0

അഷ്ടമുടി : അഷ്ടമുടി സ്കൂളിലും പ്രവേശനോത്സവം സമുചിതമായി ആഘോഷിക്കപ്പെട്ടു. ഇന്നുവരെ 76 - ൽ  അധികം കുട്ടികൾ ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിലായി പുതുതായി വന്നു ചേർന്നു .
ക്ലാസ് തല പ്രവേശനോത്സവവും ഭംഗിയായി നടത്തി. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ നാല്പതോളം കുട്ടികൾക്ക് ആവശ്യമായ സ്മാർട്ട് ഫോണുകൾ ഇല്ലാത്തതിനാൽ പ്രവേശനോത്സവ ചടങ്ങുകളിൽ പങ്കെടുക്കുവാൻ കഴിഞ്ഞില്ല.
പOനവും പഠനപ്രവർത്തനങ്ങളും ഓൺ ലൈൻ ആയതിനാൽ വാട്ട്സാപ്പ് ഉള്ള ഫോൺ അനിവാര്യമാണ് . അതിനാൽ ഉപയോഗക്ഷമവും എന്നാൽ വീടുകളിൽ ഉപയോഗിക്കാതെ മാറ്റി വച്ചിരിക്കുന്ന 
 സ്മാർട്ട് ഫോണുകളോ, പുതിയ ഫോണുകൾ വാങ്ങി നൽകാൻ കഴിയുന്നവരോ സാമ്പത്തിക പ്രയാസങ്ങൾ അനുനുഭവിക്കുന്ന പഠനത്തിൽ സമർത്ഥരായ വിദ്യാർത്ഥികളെ സഹായിക്കുവാൻ താല്പര്യമുള്ള  മഹത് വ്യക്തികൾ ദയവായി സ്കൂളുമായി ബന്ധപ്പെടണമെന്ന്   അഭ്യർത്ഥിക്കുന്നു.
PH : 94465 90491, 9995484307

Post a Comment

0Comments
Post a Comment (0)