ചോദ്യത്തിലൂടെ ആക്ഷേപിച്ചെന്ന് പരാതി; 15ാം നിയമസഭയില്‍ ഇതാദ്യമായി പ്രതിപക്ഷം ഇറങ്ങിപ്പോയി

Reporters Club Admin
0
ചോദ്യോത്തരവേളയില്‍ ക്രമപ്രശ്നം ഉന്നയിച്ച്‌ പ്രതിപക്ഷം. ദുരന്തം നേരിടുന്നതില്‍ പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന കെ.ഡി പ്രസേനന്‍റെ ചോദ്യത്തില്‍ കടന്നുകൂടിയതാണ് ക്രമപ്രശ്നമായി ഉന്നയിച്ചത്. പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തിലാണ് ഈ ചോദ്യമെന്ന് വി.ഡി സതീശന്‍ പറഞ്ഞു.റൂള്‍ 42 പ്രകാരം എഴുതി തന്ന ആള്‍ ആവശ്യപ്പെടാതെ ഇത് സാധിക്കില്ലെന്നും ചോദ്യം നീക്കം ചെയ്യാന്‍ കഴിയില്ലെന്നും സ്പീക്കര്‍ അറിയിച്ചു. ചോദ്യം നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

സഹകര- കണ്‍സ്യൂമര്‍ഫെഡ് വകുപ്പ് മന്ത്രി മറുപടി പറയേണ്ട ചോദ്യത്തിന് ഭഷ്യ വകുപ്പ് മന്ത്രി മറുപടി പറഞ്ഞത് റൂള്‍സ് ഓഫ് പ്രോസീജിയര്‍ ലംഘനമെന്ന് പ്രതിപക്ഷം ആരോപിച്ചു.

Post a Comment

0Comments
Post a Comment (0)