അഷ്ടമുടി സ്കൂളിൻ്റെ ഫോൺ ചലഞ്ച് തരംഗമാകുന്നു; പഠന സൗകര്യമില്ലാത്ത 13 വിദ്യാർത്ഥികൾക്ക് കൂടി സ്മാർട്ട് ഫോണുകൾ നൽകി

0

ഫോൺ ചലഞ്ച് തുടരുന്നു 

അഷ്ടമുടി ഗവ: ഹയർ സെക്കൻ്ററി സ്ക്കൂളിൽ ഓൺ ലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ ഫോണില്ലാത്ത വിദ്യാർത്ഥികളെ സഹായിക്കാൻ സംഘടിപ്പിച്ച മൊബൈൽ ഫോൺ ചലഞ്ച് വിജയത്തിലേയ്ക്ക് . ഇന്ന് സ്ക്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ 13 വിദ്യാർത്ഥികൾക്ക് പുതിയ മൊബൈൽ ഫോണുകൾ വിതരണം ചെയ്യ്തു .ആകെ ഫോൺ ലഭിച്ചവരുടെ എണ്ണം 33 ആയി ഉയർന്നു . പൂർവ്വ വിദ്യാർത്ഥിയും മുൻ PTA പ്രസിഡൻ്റുമായ സഹീറുദ്ധീൻ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു .
PTA പ്രസിഡൻറ് നൗഷർ അദ്ധ്യക്ഷത വഹിച്ചു .
പ്രൻസിപ്പാൾ പോൾ ആൻ്റണി , ഹെഡ്മാസ്റ്റർ അബ്ദ്ധുൾ ഷുക്കൂർ 
അദ്ധ്യാപകരായ ആൻഡേഴ്സൺ ,സനിൽകുമാർ ,അനിൽകുമാർ ,റെജുല ,
സജീന ,സ്മിതകുമാരി എന്നിവർ നേതൃത്വം നല്കി

Post a Comment

0Comments
Post a Comment (0)