ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് വി. മുരളീധരന്‍

0
ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സര്‍ക്കാര്‍ എല്ലാവര്‍ക്കും നീതി ലഭ്യമാക്കണം. ന്യൂനപക്ഷം എന്ന പേരില്‍ ഒരു പ്രത്യേക വിഭാഗം മാത്രം ആനുകൂല്യം പറ്റുന്നത് തെറ്റാണെന്നും മുരളീധരന്‍ പറഞ്ഞു.

ക്രൈസ്തവ സമുദായത്തിന്‍റെ പിന്നോക്കാവസ്ഥയെക്കുറിച്ച്‌ പഠിക്കാതെ ഒരു പ്രത്യേക മതവിഭാഗത്തിനു മാത്രം ആനുകൂല്യങ്ങള്‍ നല്‍കാനുള്ള സമീപനം ഭരണഘടനാ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്. ഇതു തിരിച്ചറിഞ്ഞുകൊണ്ടാണ് കോടതി നേരത്തെയുള്ള ഉത്തരവ് റദ്ദാക്കിയിരിക്കിയതെന്നും മുരളീധരന്‍ പറഞ്ഞു.

കോടതി വിധി സംബന്ധിച്ച്‌ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ഖേദകരമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. കോടതി വിധിക്കെതിരെ സര്‍ക്കാര്‍ മുന്നോട്ട് വരുന്നത് മുസ്ലിം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ നഗ്നമായ ഉദാഹരണമാണെന്നും മുരളീധരന്‍ ആരോപിച്ചു.

അതേസമയം, ലക്ഷദ്വീപ് വിഷയത്തില്‍ കേരളത്തിലെ സി.പി.എമ്മും കോണ്‍ഗ്രസും കാണിക്കുന്ന അമിതാവേശം രാഷ്ട്രീയ താല്‍പര്യത്തോടെയാണെന്നും വി. മുരളീധരന്‍ പറഞ്ഞു. പൃഥ്വിരാജിനെതിരായ വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

Post a Comment

0Comments
Post a Comment (0)