അഷ്ടമുടി : ട്രിപ്പിൾ ലോക്ഡൗണിൽ തൃക്കരുവ പഴയതിനേക്കാൾ സജീവമായി മാറുന്നു. ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് ചെറുപ്പകാരും മുതിർന്നവരും കൂട്ടം കൂടുന്ന സ്ഥിതിയുമുണ്ട്. റേഷൻ കടകൾക്ക് മുന്നിൽ കണ്ട് വരുന്ന നീണ്ട നിരയും അധികൃതരുടെ അനാസ്ഥയുടെ നേർ ചിത്രമാണെന്നും പ്രദേശവാസികളായ നാട്ടുകാർ ആരോപിക്കുന്നു.
പോലീസ് പെട്രോളിഗ് അഞ്ചാലുംമൂട്ടിൽ മാത്രമാണെന്നും, ജംങ്ഷനുകൾ കേന്ദ്രീകരിച്ച് ജനങ്ങൾ സജീവമാകുന്ന കാഴ്ച്ചയാണ് തൃക്കരുവയിൽ പ്രത്യക്ഷത്തിൽ കാണുന്നതെന്നും അവർ ആരോപിച്ചു. അഞ്ചാലുംമൂട് പോലീസിൻ്റെ നേതൃത്വത്തിൽ മുൻകാലങ്ങളിലെ പ്രവർത്തനങ്ങൾ ശരിയെന്ന് അടിവരയിട്ട നാട്ടുകാർ കൊറോണയുടെ രണ്ടാം വരവിൽ പോലീസിൻ്റെ നേത്യത്വത്തിൽ ജനങ്ങളിൽ ഏകോപനം ഉണ്ടായിട്ടില്ലായെന്നും സാക്ഷ്യപ്പെടുത്തുന്നു.
