കൊവിഡിന്റെ ആദ്യ തരംഗത്തില്‍ മുപ്പതിനായിരം കോടിയുടെ പാക്കേജ് ആണ് സംസ്ഥാനത്ത് നടപ്പാക്കിയത്. 47.2 ലക്ഷം പേര് ഗുണഭോക്താക്കളായി. മഹാമാരി കാലത്ത് മികച്ച രീതിയില്‍ സര്‍ക്കാര്‍ സംവിധാനം പ്രവര്‍ത്തിച്ചു. മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇത് സാധ്യമാക്കിയത്. കൊവിഡ് മരണനിരക്ക് കുറച്ച് നിര്‍ത്താന്‍ കേരളത്തിനായി എന്നത് വലിയ നേട്ടമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ബാക്ക് ടു ബെയ്‌സിക്‌സ്, ക്രഷ് ദ കര്‍വ് എന്നിവ വിജയം കണ്ടു. 6.60% 2021-22 ല്‍ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിക്കുന്നു. പക്ഷെ കൊവിഡ് തിരിച്ചടിയാകുന്നു. സാമ്പത്തിക പരിമിതികള്‍ക്കിടയിലും വളര്‍ച്ചാ നിരക്ക് ഉയര്‍ത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. 42 ലക്ഷം കുടുംബങ്ങള്‍ക്ക് കാരുണ്യ പദ്ധതി പ്രകാരം സഹായമെത്തിക്കാനായി. 584 സ്വകാര്യ ആശുപത്രികളിലൂടെയാണ് സൗജന്യ ചികിത്സ ഉറപ്പാക്കിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് ചികിത്സ സൗജന്യമാണ് കേരള ആരോഗ്യമേഖല മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മികച്ച രീതില്‍ സംഭാവന ലഭിക്കുന്നു. വാക്‌സിന്‍ ചലഞ്ച് ജനങ്ങള്‍ ഏറ്റെടുത്തു. വാക്‌സിന്‍ വിതരണം കാര്യക്ഷമമാക്കുമെന്നും വാക്സിന്‍ ഉത്പാദിപ്പിക്കാനുള്ള വഴികള്‍ ആലോചിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ആഗോള ടെണ്ടര്‍ വിളിക്കാന്‍ നടപടികള്‍ സ്വീകരിക്കും.