രാജ്യാന്തര യാത്രാ വിമാനങ്ങള്‍ക്കുള്ള വിലക്ക് ജൂണ്‍ 30 വരെ നീട്ടി

0
ന്യൂഡൽഹി : കോവിഡ് വ്യാപനത്തെത്തുടർന്ന് രാജ്യാന്തര യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ജൂൺ 30 വരെയാണ് രാജ്യാന്തര വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയത്.

അതേസമയം ഡി.ജി.സി.എ പ്രത്യേക അനുമതി നൽകുന്ന രാജ്യാന്തര വിമാന സർവീസുകൾക്കും ചരക്ക് വിമാനങ്ങൾക്കും വിലക്ക് ബാധകമല്ല.കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ വർഷം മാർച്ച് 23 മുതലാണ് രാജ്യാന്തര യാത്രാവിമാനങ്ങൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയത്. എന്നാൽ വാന്ദേ ഭാരത് വിമാനങ്ങളും യുഎസ്, യുകെ ഉൾപ്പെടെയുള്ള 27 രാജ്യങ്ങളുമായി സഹകരിച്ച് എയർ ബബിൾ ക്രമീകരണങ്ങളോടെ പ്രത്യേക വിമാനങ്ങളും സർവീസ് നടത്തിയിരുന്നു. കോവിഡ് രണ്ടാം വ്യാപനത്തിന്റെ സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള എയർ ബബിൾ സർവീസിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Post a Comment

0Comments
Post a Comment (0)