ജില്ലാ ഫുഡ്ബോൾ കോച്ചും കടവൂർ സ്വദേശിയുമായ പ്രവീൺ അന്തരിച്ചു.

0


കടവൂർ : ജില്ലാ ഫുഡ്ബോൾ കോച്ചും കടവൂർ സ്വദേശിയുമായ പ്രവീൺ അന്തരിച്ചു. 41 വയസ്സായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

⭕സംഭവത്തെ കുറിച്ചു പോലീസ് പറയുന്നത്.

ഒരു സംഘം കടവൂർ നീരാവിൽ പാലത്തിന് താഴെയായി  ചൂണ്ടയിടലിലും, ചീട്ടുകളിയിലും ഏർപ്പെടുന്നതായി അതുവഴി വന്ന പോലീസിന് നാട്ടുകാരിൽ നിന്ന് വിവരം ലഭിച്ചു എന്നാൽ പോലീസ് സ്ഥലത്തെത്തിയപ്പോൾ സംഭവസ്ഥലത്ത് ഒരു മൊബൈൽ ഫോൺ മാത്രമാണ് കണ്ടെത്താനായത്. ഈ സമയം പ്രവീൺ അടങ്ങുന്ന സംഘം പലവഴിയിലേക്കായി ഓടി തുടർന്ന് നീന്തലറിയാവുന്ന പ്രവീൺ കായലിൽ ചാടി നീന്തി രക്ഷപ്പെടുകയുമായിരുന്നു എന്നാൽ കരയിലെത്തിയതിന് ശേഷം ശാരീരികാസ്വസ്തത അനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്ത് ഉണ്ടായിരുന്നവർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Post a Comment

0Comments
Post a Comment (0)