ശാസ്താംകോട്ടയിൽ പോലീസിന് മൂക്കിന് താഴെ നടന്ന ആക്രമണം; പ്രതികളെ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പൊക്കി പോലീസ്: സിസിടിവി നശിപ്പിച്ചിട്ട് പ്രതികൾ രക്ഷപ്പെട്ടു, ക്യത്യമായി പൊക്കി പോലീസ്.

0


ശാസ്താംകോട്ട : പൊലീസ് സ്റ്റേഷന്‍ റോഡിലും ഡി.ബികോളജിന് സമീപം വീടുകളിലുമായി പാർക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ തീയിടുകയും സ്റ്റേഷന്‍ പരിസരത്തെ സിസിടിവി നശിപ്പിക്കുകയും ചെയ്ത കേസില്‍ രണ്ടുപേരെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു. മനക്കര ഡിബികോളജിന് സമീപം ഷീലാഭവനത്ത് അജിത്(22),രാജഗിരി പുത്തന്‍വീട്ടില്‍ സ്റ്റെറിന്‍(21)എന്നിവരെയാണ് പ്രത്യക പൊലീസ് സംഘം അറസ്റ്റു ചെയ്തത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത്. ശാസ്താംകോട്ട ഡിബികോളജിന് സമീപത്തെ വീടുകളുടെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ നശിപ്പിക്കുകയും ബൈക്കുകൾ കത്തിക്കുകയും ചെയ്തത് കൂടാതെ പൊലീസ് സ്റ്റേഷന് സമീപത്തെ റോഡില്‍ സ്റ്റേഷൻ സൂക്ഷിപ്പിലുണ്ടായിരുന്ന  പഴയലോറി നശിപ്പിക്കുവാനും സംഘം ശ്രമം നടത്തി. പൊലീസ് സ്റ്റേഷന്‍ റോഡിലെ സി.സി.ടിവി തകര്‍ത്തു. ബിനു ഭവനിൽ ബിനുവിൻ്റെയും, കരുനാഗപ്പള്ളി സ്വദേശിയായ ശ്രീകുമാറിൻ്റെയും  ബൈക്കുകളാണ് അക്രമികൾ കത്തിച്ചത്. തുടർന്ന് ഇവരുടെ വീടുകളുടെയും വൈദ്യുതി ബന്ധം തകരാറിലാക്കുകയും ചെയ്തു.


പ്രതിികളിലൊരാളായ അജിത്തിനെ നാട്ടുകാര്‍ ഒറ്റപ്പെടുത്തുന്നതിലെ വിഷമവും വിരോധവുമാണ് അക്രമത്തിലേക്ക് വഴിതെളിച്ചതെന്ന് പ്രതികൾ പൊലീസിനു  മൊഴി നൽകി. 

ഫോറന്‍സിക് വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് ,വിരലടയാള വിദഗ്ധര്‍ എന്നിവരുടെ സഹായത്തോടെ നടത്തിയ  അന്വേഷണമാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചത്. പൊലീസ് സ്റ്റേഷന് മൂക്കിനു താഴെ നടന്ന അക്രമം പൊലീസിന് ഏറെ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. സംഭവം നടക്കുന്ന ഭാഗത്തെ സി.സി.ടി.വി പ്രവർത്തനരഹിതമായിട്ട് ഒരു വർഷത്തോളമായി എന്നുള്ളതും പൊലീസിൻ്റെ അന്വേഷണത്തെ ദുസഹനമാക്കി.

ഐ.എസ്.എച്ച്.ഒ എ ബൈജു, എസ്‌ഐ ശ്രീകുമാര്‍, എസ്.‌ഐമാരായ പ്രസന്നന്‍, പോള്‍ ഹാരിസ്, എ.എസ്‌.ഐമാരായ പ്രമോദ്, വിജയന്‍, എസ്‌.ഐ ട്രെയിനി രാജേഷ്, സിവില്‍ പൊലീസ് ഓഫീസര്‍ അനിത തുടങ്ങിയവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0Comments
Post a Comment (0)