പനയം ഗ്രാമ പഞ്ചായത്ത് പരിധിയിൽ 227 കോവിഡ് കേസുകൾ സ്ഥായിയായി തുടരുന്നു ഇതോടെ നിലവിൽ 1522 പേർക്ക് ഇവിടെ കൊവിഡ് 19 സ്ഥിരീകരിച്ചു. പനയം ഗ്രാമപഞ്ചായത്ത് പരിധിയിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടത് എട്ട് പേരാണ്. പന്ത്രണ്ട് പേർ ഹോസ്പിറ്റലിലും, 6 പേർ സി. എഫ്.എൽ.ടി.സിയിലും ചികിത്സയിലുണ്ട്. 215 പേർ ഗൃഹനിരീക്ഷണത്തിലുണ്ട്.