മാവേലിക്കര താലൂക്ക് ഹോസ്പിറ്റലിൽ ഓക്സിജൻ ലഭിക്കാതെ യുവതി മരിച്ചു.

0

മാവേലിക്കര : ഉമ്പർനാട് അഭിലാഷ് ഭവനിൽ ലാലി (56) ശ്വാസം മുട്ടലിനെ തുടർന്ന് താലൂക്ക് ഗവൺമെൻ്റ് ഹോസ്പിറ്റലിൽ ഇന്ന് വെളുപ്പിന് 3.30 നാണ് എത്തിച്ചത്. ഹോസ്പിറ്റൽ അധികൃതരുടെ അനാസ്ഥയെ തുടർന്ന് യുവതിക്ക് ചികിത്സ ലഭിച്ചില്ല. 5.30 വരെ യുവതിയെ വരാന്തയിൽ കിടത്തി ആരും തിരിഞ്ഞ് നോക്കിയില്ലന്ന് ബന്ധുക്കൾ പറഞ്ഞു. 5.30ന് യുവതി മരണമടയുകയായിരുന്നു. ചികിത്സയിലെ ഗുരുതര അനാസ്ഥയെ തുടർന്ന് മരണമടഞ്ഞ യുവതിയുടെ ബന്ധുക്കളും ആശൂപത്രി അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടായി. പോലീസ് സ്ഥലത്തെത്തി സ്ഥിഥി ശാന്തമാക്കി. സംഭവത്തെ കുറിച്ച് നിയുക്ത എംഎൽഎ അരുൺകുമാർ എം എസ് സ്ഥലത്തെത്തി വിവരങ്ങൾ വിലയിരുത്തി.

Post a Comment

0Comments
Post a Comment (0)