കുണ്ടറ : കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ബൈക്ക് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ പരിശോധന ചോദ്യം ചെയ്ത് ആക്രമിച്ചയാളെ കുണ്ടറ കീഴ്‌പ്പെടുത്തി. ഇന്നലെ ഉച്ചയോടെ കുണ്ടറ അലിന്റിന് സമീപം സംഭവം കൊവിഡ് നിയന്ത്രണങ്ങളുടെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ബൈക്കില്‍ വന്ന ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് അനുനയിപ്പിക്കാൻ ശ്രമിക്കവേ പോലീസിനെ ആക്രമിക്കുകയും പരിക്കേല്‍പിക്കുകയും ചെയ്ത ശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതിയെ കുണ്ടറ പോലീസ് അതിസാഹസികമായി കീഴക്കി. തൃക്കടവൂര്‍ വില്ലേജില്‍ കുരീപ്പുഴ ചേരിയില്‍ തൈവിള കിഴക്കതില്‍ വീട്ടില്‍ ജോസഫ് ഹെന്‍ട്രി (26) യെയാണ് കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കൊലപാത ശ്രമം അടക്കമുള്ള നിരവധി കേസുകളില്‍ പ്രതിസ്ഥാനത്തുളയാളാണ്