മുൻനിര തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി വാക്സിനേഷൻ നൽകുന്നതിനുള്ള മുൻഗണനാ പുതുക്കി.

0

18 മുതൽ 45 വരെ വയസ്സിലുള്ള എല്ലാ പൗരന്മാർക്കും അത്തരത്തിൽ സൗജന്യ വാക്സിൻ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുള്ളതാണ്. കേന്ദ്ര മന്ത്രാലത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസരണമായും വിവിധ തലത്തിലെ അപേക്ഷകൾ കണക്കിലെടുത്തും 18 -45 പ്രായ മുള്ളവരുടെ വിഭാഗത്തിലേക്ക് താഴെ പറയുന്ന മേഖലകളിൽ ഉൾപെട്ട മുൻനിര തൊഴിലാളികളെ കൂടി വാക്സിനേഷൻ നൽകുന്നതിനുള്ള മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവായിട്ടുള്ളതാണ് 

വാക്സിൻ വിതരണം പൂർണമായും വാക്സിൻ ലഭ്യതയനുസരിച്ചും സർക്കാർ നിർദ്ദേശങ്ങൾ/മാനദണ്ഡങ്ങൾ പാലിച്ചും ആയിരിക്കും. 

ചിലർ പ്രതികരിക്കുന്നത് പോലെ ചെയ്യാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. അതു കൂടി ഇവർ ശ്രദ്ധിക്കുക.

1) ഓക്സിജന്റെ നിർമ്മാണം സംഭരണം വിതരണം എന്നീ പ്ലാൻറുകളിലെ തൊഴിലാളികൾ

2) അംഗപരിമിതർ

3) റെയിൽവെ ഫീൽഡ് തൊഴിലാളികൾ

4) റെയിൽവെ TTEs & ഡ്രൈവർമാർ

5) എയർപോർട്ട് ഫീൽഡ് & ഗ്രൗണ്ട് സ്റ്റാഫ്

6) KSRTC ഡ്രൈവേഴ്സ് & കണ്ടക്ടേഴ്സ്

7) ദൃശ്യ മാധ്യമ രംഗത്തെ ഫീൽഡ് ജേർണലിസ്റ്റുകൾ

8) മത്സ്യ വിൽപ്പനക്കാർ

9) പച്ചക്കറി വിൽപ്പനക്കാർ

10) ഹോർട്ടി കോർപ്പ് 
ഫീൽഡ് സ്റ്റാഫ്

11) മത്സ്യഫെഡ് ഫീൽഡ് സ്റ്റാഫ്

12) കൺസ്യൂമർ ഫെഡ് ഫീൽഡ് സ്റ്റാഫ്

13) KSEB ഫീൽഡ് സ്റ്റാഫ്

14) KWA ഫീൽഡ് സ്റ്റാഫ് 

15) പെട്രോൾ പമ്പ് ജീവനക്കാർ

16) വാർഡ് തല മെമ്പർ (ആരോഗ്യം)

17) സന്നദ്ധ സേന വാളന്റിയേഴ്സ്

18) ഹോം ഡെലിവറി ഏജൻറുമാർ

19) ചുമട്ട് തൊഴിലാളികൾ

20) പത്രവിതരണക്കാർ

21) പാൽ വിതരണക്കാർ

22) ചെക്കു പോസ്റ്റ് ജീവനക്കാർ

23)ടോൾ ബൂത്തിലെ ജീവനക്കാർ

24) ഹോട്ടൽ & റെസ്റ്റോറന്റ് ജീവനക്കാർ

25) അവശ്യസാധന വില്പന കേന്ദ്രങ്ങളിലെ ജീവനക്കാർ 

26) പൊതുജനസേവന കേന്ദ്രങ്ങളിലെ ജീവനക്കാർ

27) റേഷൻ കട ജീവനക്കാർ

28) വയോജന പരിപാലന പ്രവർത്തകർ

29) പാലിയേറ്റീവ് കെയർ ജീവനക്കാർ

30) ബിവറേജ് കോർപ്പറേഷൻ ജീവനക്കാർ

31) തൊഴിൽ വകുപ്പിലെ ഫീൽഡ് സ്റ്റാഫ്.

Post a Comment

0Comments
Post a Comment (0)