കൊല്ലം ശാസ്താംകോട്ടയിൽ പിടിച്ചുപറി നടത്തിയ കേസിലെ പ്രതികൾ പിടിയിലായി.

0

ശൂരനാട് :
ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ മുഹമ്മദ് ഷമീറിനെ വിളിച്ചുവരുത്തുകയും കൈവശമുണ്ടായിരുന്ന ഒന്നര ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതികളെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് വില്പനയ്ക്കായി നിരോധിത പുകയില ഉൽപ്പന്നങ്ങൾ നൽകാം എന്ന് വിശ്വസിപ്പിച്ചായിരുന്നു  വിളിച്ചു വരുത്തിയത്. 01.05.21 തീയതി ഉച്ചയ്ക്ക് ഒന്നര യോടു കൂടി സുവർണ തെക്ക് വില്ലേജിൽ പതാരം മുസ്ലിം പള്ളിക്ക് സമീപമുള്ള റോഡിൽ വിളിച്ചു വരുത്തിയ ശേഷം പ്രതികൾ മുൻകൂട്ടി പറഞ്ഞുറപ്പിച്ച ധാരണപ്രകാരം ആവലാതിക്കാരൻ ആക്രമിക്കുകയും കൈവശമുണ്ടായിരുന്ന ഒന്നരലക്ഷം രൂപ കവർ ചെയ്ത് കാറിൽ രക്ഷപ്പെട്ടു പോവുകയായിരുന്നു
(1) അമ്പിളി എന്ന് വിളിക്കുന്ന അജിത് കുമാർ S/o _ രാജശേഖരൻ പിള്ള, രശ്മി ദവനം, വളാലിൽ ജംഗ്ഷൻ, തഴവ ,കരുനാഗപ്പള്ളി
 (2) അനീഷ് കുമാർ, Age - 37,S/O ശിവപ്രസാദ്, ചങ്കേത്ത് പുത്തൻവീട്, കേശവപുരം, അയണിവേലിക്കുളങ്ങര, കരുനാഗപ്പള്ളി

(3) സിയാദ് - Age - 35,S/O മുഹമ്മദ് കുഞ്ഞ്, വിളയിൽ വടക്കതിൽ, മുഴങ്ങോടി, കല്ലേലിഭാഗം, കരുനാഗപ്പള്ളി എന്നിവരാണ് പോലീസ് പിടിയിലായത്. ഈ കേസിൽ അമ്പിളി എന്ന് വിളിക്കുന്ന അജിത് കുമാറിനെ നേരുത്തേ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. രണ്ടും മൂന്നും കോടതിയിൽ നാരാക്കി. ഈ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് സംശയിക്കുന്നു.

Post a Comment

0Comments
Post a Comment (0)