പ്രതിദിന രോഗബാധ കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 2,54, 288 കോവിഡ് രോഗികള്‍, 4142 മരണം

0

ന്യൂഡല്‍ഹി : 24 മണിക്കൂറിനിടെ രാജ്യത്ത്​ 2,57,299 കോവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. ഐ.സി.എം.ആറി​െന്‍റ കണക്കുകള്‍ പ്രകാരം 20,66,284 സാംപിളകളാണ്​ പരിശോധനകളാണ്​ നടത്തിയത്​. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പരിശോധന നിരക്കാണിത്​.

തമിഴ്​നാട്​ (36,184), കര്‍ണാടക (32,218), കേരളം (29,673), മഹാരാഷ്​ട്ര (29,644), ആന്ധ്രപ്രദേശ്​ (20,937) എന്നീ സംസ്​ഥാനങ്ങളിലാണ്​ ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട്​ ചെയ്​തത്​.

തുടര്‍ച്ചയായി അഞ്ചാം ദിവസമാണ്​ രാജ്യത്ത്​ പ്രതിദിന രോഗബാധ മൂന്ന്​ ലക്ഷത്തില്‍ താഴേക്ക്​ എത്തിയത്​. 4194 പേരാണ്​ കഴിഞ്ഞ ദിവസം രോഗം ബാധിച്ച്‌​ മരിച്ചത്​.മഹാരാഷ്​ട്രയിലാണ്​ (1263) ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്​. തമിഴ്​നാടാണ് (1263)​ രണ്ടാം സ്​ഥാനത്ത്​ നില്‍ക്കുന്നത്​.

3,57,630 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതരുടെ എണ്ണം 2.62 കോടിയായി ഉയര്‍ന്നു. 2.30 കോടിയാളുകള്‍ ഇതുവരെ രോഗമുക്തി നേടി. 29,23,400 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​.

2,95,525 പേരാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. 19,33,72,819 പേരെ ഇതുവരെ വാക്​സിനേഷന്​ വിധേയമാക്കി.

Post a Comment

0Comments
Post a Comment (0)