കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ അന്തരിച്ച യുവാവിൻ്റെ മൃതശരീരം വഹിച്ച് നടത്തിയ വിലാപയാത്രയിൽ ഗുരുതരമായ നിയമലംഘനങ്ങൾ നടന്നുവെന്ന് ചൂണ്ടികാട്ടി കൊട്ടാരക്കര പോലീസ് കേസെടുത്തു.

0


കൊട്ടാരക്കര : കഴിഞ്ഞദിവസം ഉണ്ടായ വാഹനാപകടത്തിൽ അന്തരിച്ച  കൊട്ടാരക്കര സ്വദേശി ഉണ്ണികുട്ടന്റെ മൃത ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയാണ് പ്രതിഷേധങ്ങൾക്കിടയാക്കിയത്. മുപ്പത്തോളം ആംബുലൻസുകൾ വിലപയാത്രയോടൊപ്പം റോഡിലൂടെ സഞ്ചരിക്കുകയും ഒപ്പം ആംബുലൻസിൻ്റെ സൈറൺ മുഴക്കുകയും ചെയ്തതാണ് നിയമ ലംഘനങ്ങളായി കാണുന്നത്. രോഗികളില്ലാതെ സൈറൺ മുഴക്കരുതെന്ന നിയമം നിലനിൽക്കെയാണ് ആംബുലൻസുകളുടെ ഡ്രൈവർമാരിൽ നിന്ന് ഇത്തരത്തിലൊരു നിയമലംഘനം ഉണ്ടായിരിക്കുന്നത്.

മാത്രമല്ല വിലാപയാത്രയിൽ കൊവിഡ്  പ്രോട്ടോക്കോളുകളുടെ ലംഘനം നടന്നതായും റിപ്പോർട്ടുകളുണ്ട് ഇതിന്മേലും നടപടി പ്രതീക്ഷിക്കാം. ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ജില്ലാ കലക്ടറും മോട്ടോര്‍വാഹനവകുപ്പും അറിയിച്ചിട്ടുണ്ട്. 

കരീലകുളങ്ങരയില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ഉണ്ണിക്കുട്ടൻ ഉൾപ്പെടെ നാലു പേരാണ്  മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് കഞ്ചാവും ആയുധങ്ങളും കണ്ടെത്തി. ക്രിമിനൽ പശ്ചാത്തലമുള്ളവരും കാറിലുണ്ടായിരുന്നു.

നിലവിൽ 25 ആംബുലൻസ് ഡ്രൈവർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി കൊട്ടാരക്കര സി.ഐ അറിയിച്ചു. കോവിഡ് നിയമലംഘനങ്ങൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Post a Comment

0Comments
Post a Comment (0)