ഇന്ത്യയിൽ വോട്ടിംഗിനേക്കാൾ ഏറെ ചർച്ചചെയ്ത വിഷയമാണ് തമിഴ് നടൻ ദളപതി വിജയ് സൈക്കിളിൽ പോളിംഗ് സ്റ്റേഷനിലേക്ക് എത്തിയ സംഭവം.
ഇതിനെ തുടർന്ന് നടന്ന സംഭവങ്ങളെ ട്രോളിയും വക്രീകരിച്ചും നിരവധി പേർ രംഗത്ത് എത്തിയിരുന്നു. ഇതിനെ തുടർന്നാണ് മാധ്യമ പ്രവർത്തകൻ പ്രതികരിച്ചത്.
പ്രതികരണത്തിൻ്റെ പൂർണ്ണരൂപം :
ഇല്ലെടോ കുറഞ്ഞതല്ല മറിച്ച് ഒരു തവണയെങ്കിലും തൻ്റെ ജനാധിപത്യബോധം അദ്ദേഹം കാട്ടിയതാണ് ഒരു പക്ഷെ താനും താൻ സ്നേഹിക്കുന്ന നടനും, നായകനും കാട്ടാത്തത് പോലെ. ഇന്ന് തിരഞ്ഞെടുപ്പിന് സൈക്കിളിലെത്തിയ ദളപതി വിജയ്‌യെ ചിലരെല്ലാം തങ്ങളുടെ മാധ്യമങ്ങൾ വഴി ആകെ വെട്ടിക്കീറി പരിശോധന ചെയ്യുമ്പോൾ അതും ട്രോൾരൂപത്തിൽ അതിനെ വിമർശിക്കുമ്പോൾ കേവലം തകരുന്നത് താനും താൻ വാഴ്ത്തിപ്പാടുന്ന നടനും ആണെന്ന് ബുദ്ധിജീവികൾ അറിയുന്നില്ലലോ എന്നതാണ് വിഷമം.