കൊല്ലം : യു.ഡി.എഫിലെ സ്ഥാനാര്‍ത്ഥി പട്ടികകൾ അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തിൽ കൊല്ലത്ത് പി സി വിഷ്ണുനാഥിനെതിരെയും ബിന്ദുുകൃഷ്ണയ്ക്ക് അനുകൂലമായും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്നാണ് പോസ്റ്ററിൽ പരാമശിക്കുന്നത്.
ചെങ്ങന്നൂരില്‍ പ്രതിശ്ചായ ഇല്ലാത്ത പാര്‍ട്ടി തഴഞ്ഞയാളിനെ ഒഴിവാക്കണമെന്നും ആക്ഷേപം. ബിന്ദു കൃഷ്ണയാണ് കൊല്ലത്തെ അനുയോജ്യ സ്ഥാനാര്‍ത്ഥി എന്നും പോസ്റ്ററില്‍ പറയുന്നു. തിങ്കളാഴ്ച രാവിലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
കൊല്ലം നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ബിന്ദുകൃഷ്ണക്കൊപ്പം പി സി വിഷ്ണുനാഥിന്റെ പേരും പരിഗണിക്കുന്നുണ്ട്. ഐ ഗ്രൂപ്പ് നേരത്തെ പി സി വിഷ്ണുനാഥിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ബിന്ദുകൃഷ്ണക്ക് കുണ്ടറയിലോ വര്‍ക്കലയിലോ സീറ്റ് നല്‍കാമെന്നാണ് അഭിപ്രായം. എന്നാല്‍ കൊല്ലമില്ലെങ്കില്‍ സീറ്റ് വേണ്ട എന്നാണത്രേ ഇവരുടെ നിലപാട്.