നിരോധിത ഇനത്തില്‍പ്പെട്ട ഉദ്ദേശം ഒരു ലക്ഷം രൂപാ വിലവരുന്ന പതിനേഴര ഗ്രാം
എം.ഡി.എം.എ എന്ന മയക്കുമരുന്നുമായി കടപ്പാക്കട സ്വദേശിയായ യുവാവ് പോലീസ്
പിടിയിലായി. ഇത്ര ഉയര്‍ന്ന അളവില്‍ എം.ഡി.എം.എ കൊല്ലത്ത് പിടിക്കുന്നത് ആദ്യമാണ്.
കടപ്പാക്കട ജനയുഗം നഗര്‍ 83-ബി, തുണ്ടഴികത്ത് വീട്ടില്‍ ദിനനായകന്‍ മകന്‍ ദീപു (25)
ആണ് പോലീസ് പിടിയിലായത്. കൊല്ലം നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും
മയക്ക്മരുന്ന് എത്തിച്ച് നല്‍കുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ദീപു. മയക്ക്
മരുന്ന് വിതരണത്തെ സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി നാരായണന്‍. റ്റി. ഐ.പി.എ
സ്സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി
ഇയാള്‍ ജില്ലാ ഡാന്‍സാഫ് ടീമിന്റെ (മയക്ക് മരുന്ന് വിരുദ്ധ സ്ക്വാഡ്) നിരീക്ഷണത്തിലാ
യിരുന്നു. ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ വന്‍ മയക്ക്മരുന്ന് ശേഖരവു
മായിട്ടാണ് ഇയാള്‍ ഉളിയക്കോവില്‍, റ്റി.കെ.ഡി.എം സ്ക്കൂളിന് സമീപത്ത് നിന്നും പിടിയി
ലായത്. സിന്‍തറ്റിക്ക് ്രഗ്, പാര്‍ട്ടി (ഡഗ് എന്നിങ്ങനെ അറിയപ്പെടുന്ന എം.ഡി.എം.എ
പത്ത് ഗ്രാമില്‍ കൂടുതല്‍ കൈവശം വയക്കുന്നത് തന്നെ ഇരുപത് വര്‍ഷം വരെ കഠിന
തടവും പത്ത് ലക്ഷം രൂപാ പിഴയും ലഭിക്കുന്ന കുറ്റമാണ്. ആവശ്യക്കാര്‍ക്ക് ഒരു ഗ്രാം, അര
ഗ്രാമം അളവിലാണ് വില്‍പ്പന നടത്തുന്നത്. ഉപയോഗിച്ചാല്‍ പ്രത്യേകിച്ച് മണമോ മറ്റോ
ഇല്ലാത്തതിനാല്‍ ഇത് കണ്ടെത്താന്‍ പ്രയാസമാണ്. ആശ്രാമം, കോളേജ് ജംഗ്ഷന്‍, കുള
ക്ട്രേറ്റ് ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലും ചില സ്കൂളുകളും കോളേജുകളും ക്രേന്രീകരി
ച്ച് വിദ്യാര്‍ത്ഥികള്‍ക്കും യുവതി യുവാക്കള്‍ക്കുമാണ് മയക്ക് മരുന്ന് എത്തിച്ച് നല്‍കിയിരു
ന്നത്. ബാംഗ്ലൂര്‍ നഗരത്തിലുളള ചില ആഫ്രിക്കന്‍ സ്വദേശികളില്‍ നിന്നുമാണ് ഇയാള്‍
വന്‍തോതില്‍ എംഡിഎംഎ സംഘടിപ്പിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വെളി
പ്പേട്ടിട്ടുണ്ട്. കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍. അനില്‍കുമാര്‍, ഡി.സി.ബി അസിസ്റ്റന്റ്
കമ്മീഷണര്‍ റെജി, കൊല്ലം ഇസ്സ് ഇന്‍സ്പെക്ടര്‍ ഷാഫി. ബി.എം, എസ്സ്.ഐമാരായ
സമ്പത്ത്. കെ.എല്‍, ദില്‍ജിത്ത്, രാജ്മോഹന്‍. എസ്സ്, ഡാന്‍സാഫ് എസ്സ്.ഐ ജയകുമാര്‍.
ആര്‍, ഡാന്‍സാഫ് ടീം അംഗങ്ങളായ ബൈജൂ ജെറോം, സീനു, മനു, രിപു, രതീഷ് എന്നി
വര്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം ശക്തികുളങ്ങര ഹാര്‍ബര്‍ പരിസരത്ത് നിന്നും എം.ഡി.
എം.എ ശേഖരം ജില്ലാ ഡാന്‍സാഫ് ടീം പിടികൂടിയിരുന്നു. വരും ദിവസങ്ങളിലും റെയ്ഡ്
തുടരുമെന്ന് ജില്ലാ പോലീസ് മേധാവി നാരായണന്‍. റ്റി. ഐ.പി.എസ്സ് അറിയിച്ചു.
ജില്ലാ പോലീസ് മേധാവി
കൊല്ലം സിറ്റി
(0474 274226)