പുനലൂർ : പുനലൂരിന് സ്ഥാനാർത്ഥികൾ പുറത്ത് നിന്ന് വരുകയാണ് കഴിഞ്ഞ 20 വർഷമായി ഇത് തന്നെ തുടരുുകയാണ്. മുസ്ലിം ലീഗിന് സീറ്റ് നൽകുന്നതിൽ ശക്തമായി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്ക് മുമ്പ് നെല്ലൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുനലൂർ പട്ടണത്തിൽ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചിരുന്നു.
പ്രതിഷേധം കോൺഗ്രസ്സിന് എതിരായിട്ടല്ലെന്നും കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ സ്ഥാനാർത്ഥി ഉണ്ടാവണമെന്നും കോൺഗ്രസ്സിൻ്റെ പ്രധാന ഘടക കക്ഷിയായ മുസ്ലീം ലീഗിനോട് എല്ലാ ബഹുമാനവും നിലനിർത്തിയാണ് ഇത് പറയുന്നതെന്നും യൂത്ത് കോൺഗ്രസ്സ് നേതാവ് ഷെറിൻ അഞ്ചൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു.