കൊല്ലം ഓയൂരിൽ വൃദ്ധയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; തലേന്ന് ഒപ്പമുണ്ടായിരുന്ന യുവാവിനെ കാൺമാനില്ല. ദുരൂഹതയാരോപിച്ച് ബന്ധുക്കൾ'.

0


ഓയൂർ : അറുപതുകാരിയെ ദുരൂഹ സാഹചര്യത്തിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി പറണ്ടയിൽ ചരുവിള വീട്ടിൽ പരേതനായ ഗോപിയുടെ ഭാര്യ ശാന്തയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. .സമീപവാസികൾ പൂയപ്പള്ളി പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി കൂടുതൽ തെളിവെടുപ്പ് നടത്തി. ബധിരയും മൂകയുമായ സഹോദരി പൊടിച്ചിക്കൊപ്പമായിരുന്നു ശാന്ത താമസിച്ചിരുന്നത്. ആക്രി പെറുക്കി വിറ്റാണു ഇവർ ജീവിച്ചിരുന്നത്.

ശാന്ത രാവിലെ ഉണരാതിരുന്നതിനെത്തുടർന്ന് സഹോദരി പൊടിച്ചിയാണ് അയൽക്കാരെ വിവരം അറിയിച്ചത്. കഴിഞ്ഞ ദിവസം പുനലൂരിൽ പോയി മടങ്ങിവന്ന ഇവർക്കൊപ്പം ഒരു തെങ്ങുകയറ്റ തൊഴിലാളിയും ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു . രാത്രി വൈകി ഇവരുടെ വീട്ടിൽ നിന്നു ബഹളം കേട്ടിരുന്നതായും സമീപവാസികൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.ഇയാളെ കാണാനില്ലാത്തത് ദുരൂഹത ഉയർത്തിയിരിക്കുകയാണ്. ശാന്തയുടെ മരണം കൊലപാതകമെന്നു സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.

Post a Comment

0Comments
Post a Comment (0)