ചാത്തന്നൂർ : ബൈക്ക് മോഷ്ടിച്ച ശേഷം കടന്നുകളഞ്ഞവരെ സാഹസികമായി കൊട്ടിയം പൊലീസ് പിടികൂടി. പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പെടെ കാരംകോട് തട്ടാരുകോണം വടക്കേവീട്ടിൽ സുബിൻ (18) എന്നിവരാണ് പിടിയിലായത്.
സംഭവം ഇങ്ങനെ :
തിങ്കളാഴ്ച രാവിലെ 5.30 ഓടെ പാരിപ്പള്ളി ശ്രീരാമപുരത്തെ വർക്ഷോപ്പിൽ നിന്നാണ് ബൈക്ക് മോഷ്ടിച്ചത്. ഉച്ചക്ക് കണ്ണനല്ലൂർ മൈലക്കാട് റോഡിൽ െവച്ച് ബന്ധുവീട്ടിൽ പോയി കാറിൽ മടങ്ങി വരവേ വർക്ക്ഷോപ് ഉടമ എതിർദിശയിൽ മൂന്നുപേർ മോഷ്ടിച്ച ബൈക്കുമായി പോകുന്നത് കണ്ട് പൊലീസിനെ അറിയിച്ചു.
വർക്ഷോപ് ഉടമയും ബൈക്കിന് പിറകെ പോയി. മോഷ്ടാക്കളെ തഴുത്തല കുരിശ്ശടിക്ക് സമീപം െവച്ച് നാട്ടുകാരുടെ സഹായത്തോടെ െപാലീസ് പിന്തുടർന്ന് തടഞ്ഞു. ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കെവ മൂന്നുപേരെയും ഓടിച്ചിട്ട് സാഹസികമായി പിടികൂടി. ബൈക്കും മോഷ്ടാക്കളെയും പാരിപ്പള്ളി െപാലീസിന് കൈമാറി. കഴിഞ്ഞ രണ്ടിന് വർക്ഷോപ്പിൽ നിന്ന് പരവൂർ സ്വദേശിയുടെ ബൈക്ക് മോഷണം പോയിരുന്നു. അതിെൻറ അന്വേഷണം നടന്നുവരവെയാണ് വീണ്ടും മോഷണം നടന്നത്.
വർക്ഷോപ്പിൽ കടന്ന് ബൈക്കുകളുടെ പൂട്ട് തകർത്ത് കൈയിൽ കരുതിയ പെട്രോൾ ഒഴിച്ച് കൊണ്ടുപോകുകയായിരുന്നു ഇവരുടെ രീതി. കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്ന് െപാലീസ് പറഞ്ഞു.
( ഷംനാദ് നിരപരാധിയാണെന്നറിഞ്ഞ സാഹചര്യത്തിൽ ടിയാൻ്റെ പേര് പ്രസിദ്ധീകരിച്ചതിൽ ഖേദം: രേഖപ്പെടുത്തുന്നു - എഡിറ്റർ ഇൻ-ചാർജ് )
