ചുരിദാര്‍ വിൽക്കാനെത്തിയ ഇതരസംസ്ഥാനക്കാരനായ യുവാവ്, വീട്ടില്‍ തനിച്ചായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ നീക്കം നടത്തിയ കേസിൽ അറസ്റ്റിലായി. കഴിഞ്ഞ ദിവസം കോട്ടപ്പടിയിലാണ് സംഭവം.ഉത്തര്‍പ്രദേശ് സ്വദേശിയായ ഇന്‍ഷാദി(25)നെയാണ് മാനഭംഗശ്രമത്തിന് കോട്ടപ്പടി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കോട്ടപ്പടി പഞ്ചായത്തിലെ വിവിധ വീടുകളിൽ ചുരിദാറുകള്‍ എത്തിച്ച് വില്‍പ്പന നടത്തുന്നതിനിടയിലാണ് വീട്ടില്‍ ഒറ്റക്കായിരുന്ന യുവതിയെ കയറിപ്പിടിച്ചത്.
യുവതി ഒച്ചവച്ച് നാട്ടുകാർ ഓടികൂടിയതോടെ ഇന്‍ഷാദ് വേഗം ഓടി രക്ഷപെടുകയായിരുന്നു. സംഭവ ശേഷം യുവതിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇയാള്‍ പിടിയിലാകുന്നത്. കാലടിയിലെ ഒരു ലോഡ്ജില്‍ താമസിച്ചു വന്ന 15 അംഗ സംഘത്തിലെ അംഗമാണ് അറസ്റ്റിലായ ഇന്‍ഷാദ്.
