കേസ് രാജ്യദ്രോഹമാണ് : ശശി തരൂര്‍, രാജ്ദീപ് സര്‍ദേശായി, വിനോദ് കെ ജോസ് എന്നിവരുൾപ്പെടെ 8 പേര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം. - SPECIAL EDITION

0

ന്യൂഡൽഹി : വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് കര്‍ഷകര്‍ കഴിഞ്ഞ ജനുവരി 26ന് നടത്തിയ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് സാമൂഹ മാധ്യമങ്ങളിൽ തെറ്റായ പോസ്റ്റുകള്‍ പങ്ക് വെച്ചു എന്നാരോപിച്ച് ശശി തരൂര്‍ എം.പി, മാധ്യമ പ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, കാരവാന്‍ മാഗസിന്‍ എഡിറ്റര്‍ വിനോദ് കെ ജോസ് തുടങ്ങി എട്ട് പേര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി യു.പി പോലീസ് മറ്റൊരാളുടെ പരാതിയിന്മേൽ കേസേടുത്തത്.

കാരവാന്‍ മാഗസിന്റെ റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. 153 (എ), 153 ( ബി ) വകുപ്പുകളും, 124(എ), 120 വകുപ്പുകളുമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
( രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഡാലോചന, മതസ്പര്‍ദ്ധ വളര്‍ത്തല്‍ എന്നീ വകുപ്പുകളാണിത്  )

നോയിഡ പൊലീസാണ് എട്ട് പേര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

Post a Comment

0Comments
Post a Comment (0)