ന്യൂഡൽഹി : ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. എംബസിക്ക് സമീപം നിർത്തിയിട്ട് കാറുകളിലൊന്നിലാണ് സ്ഫോടനമുണ്ടായത് എന്നാണ് വിവരം.
സ്ഫോടനത്തിൽ ആളാപായമില്ല. ഡൽഹി പൊലീസും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഡൽഹി അബ്ദുൾ കലാം റോഡിലാണ് എംബസി സ്ഥിതി ചെയ്യുന്നത്. വേറെയും ചില രാജ്യങ്ങളുടെ എംബസിയും നിരവധി എംപിമാരുടെ ഔദ്യോഗിക വസതികളും ഈ ഭാഗത്ത് സ്ഥിതി ചെയ്യുന്നുണ്ട്.
സ്ഫോടനമുണ്ടായ സ്ഥലത്തേക്ക് പൊതുജനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇവിടേക്കുള്ള റോഡുകളെല്ലാം പൊലീസ് ബാരിക്കേഡുകൾ വച്ച് അടച്ചു. അഗ്നിശമന സേനാവിഭാഗത്തിൻ്റെ യൂണിറ്റുകളും സ്ഫോടനസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്
