നാടിനെ നടുക്കി കൊലപാതകം : അസഭ്യം പറഞ്ഞതിനെ ചൊല്ലിയുള്ള തർക്കം കണ്ണൻ്റെ മരണത്തിൽ കലാശിച്ചു.

0
വര്‍ക്കല : വര്‍ക്കല അയിരൂരില്‍ അസഭ്യം പറഞ്ഞതിനെതിരേയുണ്ടായ വൈരാഗ്യത്തിന്റെ പേരില്‍ നടന്ന സംഘട്ടനത്തിനിടയില്‍ ഒരാള്‍ മരിച്ചു. ഇലകമണ്‍ ചാരും കുഴിയില്‍ ചരുവിളവീട്ടില്‍ കണ്ണനെന്ന് വിളിക്കുന്ന രാജു(35) ആണ് കൊല്ലപ്പെട്ടത്. 

സംഭവത്തില്‍ രണ്ടുപേരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. സന്തോഷ്, കുഞ്ഞുമോന്‍ എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. കേസിലെ പ്രതി സന്തോഷിനെ അസഭ്യം പരഞ്ഞതിനെ തുടര്‍ന്ന് നടന്ന സംഘട്ടനമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സന്തോഷിനെ കഴിഞ്ഞ ദിവസം അയല്‍വാസികളായ വൈശാഖും വിശാഖും അസഭ്യം പറഞ്ഞതിനേ തുടര്‍ന്ന് സന്തോഷ് അവരെ മര്‍ദിച്ചിരുന്നു.
ഇതിന്റെ പേരില്‍ വൈശാഖും സുഹൃത്തുക്കളായ മിഥുന്‍, ശങ്കര്‍, മരണപ്പെട്ട രാജു എന്നിവര്‍ സന്തോഷിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. 

സന്തോഷിന്റെ വീട്ടില്‍ നിന്ന് നിലവിളി കേട്ട് ഓടി എത്തുകയായിരുന്നു കുഞ്ഞുമോന്‍. തുടര്‍ന്നു നടന്ന ആക്രമണത്തില്‍ സന്തോഷും കുഞ്ഞുമോനും കൂടി രാജുവിനെ കമ്പി ഉപയോഗിച്ച് തലയ്ക്കു അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
സന്തോഷിന്റെ വീട് ആക്രമിച്ചതിന്റെ പേരില്‍ വൈശാഖ്, ശങ്കര്‍, മിഥുന്‍ എന്നിവരുടെ പേരിലും അയിരൂര്‍ പൊലിസ് കേസെടുത്തു.
Tags

Post a Comment

0Comments
Post a Comment (0)