മ​ദ്യ​പി​ച്ച് വീ​ടു​ക​ളി​ൽ എത്തി സ്ത്രീ​ക​ളോ​ട് അ​തി​ക്ര​മം കാ​ട്ടി​യ യു​വാ​വ് അ​റ​സ്​​റ്റി​ൽ.

0
അ​ഞ്ച​ൽ : വീ​ടു​ക​ളി​ലെ​ത്തി സ്ത്രീ​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത യു​വാ​വ്​ അ​റ​സ്​​റ്റി​ൽ. ഇ​ട​യം ക​രു​പ്പോ​ട്ടി​ക്കോ​ണം മ​നോ​ജ്​ ഭ​വ​നി​ൽ മ​ഹേ​ഷി​നെ​യാ​ണ് (26) ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ച​ൽ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

രോ​ഗി​യും വി​ധ​വ​യു​മാ​യ മ​ധ്യ​വ​യ​സ്ക​യു​ടെ പ​രാ​തി​യെ​തു​ട​ർ​ന്നാ​ണ് അ​റ​സ്​​റ്റ്. ക​രു​പ്പോ​ടി​ക്കോ​ണം മേ​ഖ​ല​യി​ൽ കു​റേ നാ​ളാ​യി മ​ഹേ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​താ​നും പേ​ർ മ​ദ്യ​പി​ച്ചെ​ത്തി വീ​ടു​ക​ളി​ൽ ക​യ​റി അ​സ​ഭ്യം പ​റ​യു​ക​യും എ​തി​ർ​ക്കു​ന്ന​വ​രെ കൈ​യേ​റ്റം ചെ​യ്യു​ന്ന​താ​യും നി​ര​വ​ധി പ​രാ​തി​ക​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.

പു​ന​ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ മ​ഹേ​ഷി​നെ റി​മാ​ൻ​ഡ്​ ചെ​യ്തു. സാ​മൂ​ഹി​ക​വി​രു​ദ്ധ​ശ​ല്യം അ​മ​ർ​ച്ച ചെ​യ്യാ​ൻ രാ​ത്രി​കാ​ല പ​ട്രോ​ളി​ങ് ഉ​ൾ​പ്പെ​ടെ പൊ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് അ​ഞ്ച​ൽ എ​സ്.​എ​ച്ച്.​ഒ സൈ​ജു​നാ​ഥ്‌ പ​റ​ഞ്ഞു.

Post a Comment

0Comments
Post a Comment (0)