വള്ളംമുങ്ങി രണ്ടുയുവാക്കളെ കാണാതായി.

0
പടിഞ്ഞാറേകല്ലടയിൽ വള്ളംമുങ്ങി രണ്ടുയുവാക്കളെ കാണാതായി. പടിഞ്ഞാറേ കല്ലട വലിയപാടത്ത് ഏലാതോടിൽ വൈകിട്ട് അഞ്ചുമണിയോടെയാണ് അഞ്ചുപേർ സഞ്ചരിച്ച വള്ളം മറിഞ്ഞത്.  

വലിയയപാടം പ്രണവത്തില്‍ രഘുനാഥന്‍പിള്ളയുടെ മകന്‍ ആദര്‍ശ് (24) , പടന്നയില്‍ സേതുവിന്റെ മകന്‍ മിഥിന്‍നാഥ് (21) എന്നിവരെയാണ് കാണാതായത് ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു. 
കാണാതായെന്ന് പറയപ്പെടുന്നിടം ചെന്നിക്കോട്ട്, ചെളിയും മണലുമെടുത്ത്  വലിയ ആഴമുള്ള സ്ഥലമാണ്. തുടർന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തിരച്ചിലാരംഭിച്ചു.

Post a Comment

0Comments
Post a Comment (0)