ചക്രസ്തംഭന സമരം: ഇരുചക്ര വാഹനക്കാരനും സമരക്കാരും തമ്മിൽ വാക്കേറ്റം; സംഭവം കുണ്ടറയിൽ

0
കുണ്ടറയിൽ സമരത്തിൻ്റെ ഇടയിലൂടെ കടന്നുപോകാൻ ശ്രമിച്ച ഇരുചക്ര വാഹനക്കാരനും സമരക്കാരും തമ്മിൽ നേരിയ വാക്കേറ്റമുണ്ടായി ഇത് പോലീസ് ഇടപെട്ട് പ്രശ്നം നിയന്ത്രിച്ചു. 

കുണ്ടറ മുക്കടയിൽ ചക്ര സ്തംഭന സമരം CITU ജില്ലാ സെക്രട്ടറി എസ്.എൽ സജികുമാർ സമരം ഉദ്ഘാടനം ചെയ്തു. AITUC നേതാവ് ജെറോം 
അധ്യക്ഷത വഹിച്ചു. ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി. വി.ശിവപ്രസാദ് സ്വാഗതം പറഞ്ഞു. AIUTUC നേതാവ് രാമചന്ദ്രൻ, CPI.M ജില്ലാ കമ്മിറ്റി അംഗം സി. ബാൾഡുവിൻ, CPI.M ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.വിൻസെന്റ, പാർട്ടി ഏരിയ കമ്മിറ്റി അംഗം പി.ഗോപിനാഥപിള്ള SFI ഏരിയാ സെക്രട്ടറി അശ്വിൻദേവ്, CPI നേതാവ് ഓമനക്കുട്ടൻ, INTUC,UTUC നേതാക്കൾ എന്നിവർ സംസാരിച്ചു.

Post a Comment

0Comments
Post a Comment (0)