അച്ഛനെ നഗ്‌നനാക്കി മര്‍ദ്ദിച്ച കേസില്‍ മകനും മരുമകളും അറസ്റ്റിൽ; ക്രൂരത പിതൃദിനത്തിലാണ് പുറത്ത് വരുന്നത്.

0
പത്തനംതിട്ട : അടൂരിൽ അച്ഛനെ നഗ്‌നനാക്കി മര്‍ദ്ദിച്ച കേസില്‍ മകനും മരുമകളും അറസ്റ്റില്‍. പിതൃദിനത്തിലാണ് ഈ ക്രൂര കൃത്യം പുറത്തറിയുന്നത്. ഇന്നലെ ഈ സംഭവം സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും ചർച്ചയായിരുന്നു. സ്വത്ത് തര്‍ക്കത്തിന്റെ പേരിലാണ് ഇവർ അച്ഛനെ നഗ്‌നനാക്കി മര്‍ദ്ദിച്ചതെന്നാണ് പ്രാഥമിക നിഗമനം. 

അടൂർ വലഞ്ചുഴി തോണ്ടമണ്ണില്‍ 75 കാരനായ റഷീദാണ് മകൻ്റെയും മരുമകളുടെയും ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. തുടർന്ന് വിളിച്ചറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ പത്തനംതിട്ട പോലീസ് ഏകമകന്‍ ഷാനവാസ്, ഭാര്യ ഷീബ എന്നിവരെ അറസ്റ്റ് ചെയ്തു. മര്‍ദ്ദിക്കാന്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷീബയുടെ ബന്ധു ഒളിവിലാണ്. അയല്‍വാസികള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് മകൻ്റെ ക്രൂരത പുറം ലോകമറിയുന്നത്.

വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ തുടങ്ങിയ മര്‍ദ്ദനം അരമണിക്കൂറോളം നീണ്ടുനിന്നു. റഷീദിനെ വീടിന്റെ പുറത്തിറക്കി മകനും മരുമകളും അവരുടെ ബന്ധുവും ചേര്‍ന്ന് കമ്പി ട്രി ഉപയോഗിച്ച് അടിച്ചുവീഴ്ത്തുകയായിരുന്നു. വീണിടത്തുനിന്ന് ഉടുതുണിയില്ലാതെ എഴുന്നേല്‍ക്കുന്ന റഷീദിനെ വീണ്ടും അടിച്ചിടുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇദ്ദേഹം ഉറക്കെ നിലവിളിക്കുന്നുമുണ്ട്.

Post a Comment

0Comments
Post a Comment (0)