ബൈക്കില്‍ കാര്‍ ഇടിച്ച്‌ അപകടം; അമ്മയ്ക്കും മകനും ഗുരുതര പരിക്ക്.

0

കാട്ടാക്കട : ബൈക്കില്‍ കാറിടിച്ച്‌ തെറിപ്പിച്ച്‌ അമ്മയ്ക്കും മകനും ഗുരുതര പരിക്കേറ്റു. ഇന്നലെ രാവിലെ കാട്ടാക്കട ക്യാരിസ് പ്ലാസയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ പുനലാല്‍ സ്വദേശികളായ ബീനയ്ക്കും (57), മകന്‍ സെബി ഉദയനു(26)മാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബീനയുടെ മാതാവിന്റെ വീട്ടിലേക്ക് പോകവേ അതേ ദിശയില്‍ അലക്ഷ്യമായെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. സംഭവം നടന്ന ഉടനെ കാര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ഒറ്റശേഖരമംഗലം സ്വദേശിയാണ് രക്ഷപ്പെട്ട ഡ്രൈവറെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു.

Post a Comment

0Comments
Post a Comment (0)