പ്രവാസികള്‍ക്ക് വിവിധ ധനാകാര്യ സ്ഥാപനങ്ങള്‍ വഴി 1000 കോടിയുടെ വായ്പ നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സബ്സിഡിക്കായി 25കോടി നീക്കി വച്ചെന്നും 14 ലക്ഷത്തിലധികം പേര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയതായും മന്ത്രി പറഞ്ഞു.
ആയുഷ് വകുപ്പിന് 20 കോടിയും ശ്രീ നാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് 10 കോടിയും അനുവദിക്കും. കുടുംബശ്രീ വഴി വിഷരഹിത പച്ചക്കറി ശേഖരിച്ച് വിതരണം ചെയ്യും.
വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം പരിഗണിച്ച് രണ്ട് ലക്ഷം ലാപ് ടോപുകള്‍ നല്‍കാന്‍ പദ്ധതിയുണ്ടെന്ന് മന്ത്രി. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ടെലി കൗണ്‍സിലിങ് നല്‍കാന്‍ സ്ഥിരം സംവിധാനമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചു. ബജറ്റിന്റെ തുടക്കത്തില്‍ തന്നെ സൗജന്യ വാക്‌സീന്‍ എല്ലാവര്‍ക്കും എത്രയും വേഗം ലഭ്യമാക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 18വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്‌സീന്‍ നല്‍കുന്നതിനായി 1000 കോടി രൂപയും അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 500 കോടി ബജറ്റില്‍ വകയിരുത്തി. വാക്‌സീന്‍ വിതരണത്തിന് കുറ്റമറ്റ സംവിധാനം ഏര്‍പ്പെടുത്തും.
തിരുവനന്തപുരം കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ ബ്ലോക്ക് സ്ഥാപിക്കുന്നതിന് 50 കോടി അനുവദിച്ചു. പീഡിയാട്രിക് ഐസിയു കിടക്കള്‍ വര്‍ധിപ്പിക്കും. 150 മെട്രിക് ടണ്‍ ശേഷിയുള്ള ഓക്സിജന്‍ പ്ലാന്‍റ് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. തീരദേശത്ത് അടിസ്ഥാന സൗകര്യവികസനത്തിനും തീരദേശ സംരക്ഷണത്തിനും 5300 കോടി ചെലവുവരുമെന്ന് ധനമന്ത്രി പറഞ്ഞു. ആദ്യഘട്ടമായി 1500 കോടി കിഫ്ബി നല്‍കും. അടുത്ത കാലവര്‍ഷത്തിനു മുന്‍പ് ഇതിന്‍റെ ഗുണഫലം ലഭിക്കും. 4 വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാത്തെ കോവിഡ് പ്രതിസന്ധി നേരിടാന്‍ ബജറ്റില്‍ 20,000 കോടിയുടെ രണ്ടാം പാക്കേജ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപിച്ചു. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2,800 കോടി അനുവദിച്ചിട്ടുണ്ട്.
വികസനം ലക്ഷ്യമിടുന്ന പോസ്റ്റീവ് ബജറ്റാണിതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കും. കോവിഡിന്റെ മൂന്നാം വരവിനെക്കുറിച്ചുള്ള ആശങ്ക കണക്കിലെടുക്കും. പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. തോമസ് ഐസക് അവതരിപ്പിച്ചത് സമഗ്രമായ ബജറ്റാണെന്നും അദ്ദേഹം പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ എല്ലാ മെഡിക്കല്‍ കോളജിലും പ്രത്യേക ബ്ലോക്ക് ആരംഭിക്കും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 10 ബെഡുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കും. ഒരു കേന്ദ്രത്തിനു 3 കോടി ചെലവുവരും. 636.5 കോടി രൂപ ആകെ ചെലവു വരുമെന്നും ധനമന്ത്രി പറഞ്ഞു.