ഡി.വൈ.എഫ്.ഐ പ്രാക്കുളം ഫ്രണ്ട്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

0

പ്രാക്കുളം : ഡി.വൈ.എഫ്.ഐ പ്രാക്കുളം ഫ്രണ്ട്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രാക്കുളം പഞ്ചായത്ത്‌ എൽ.പി.എസിലെയും പരിസര പ്രദേശത്തെയും വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അമൽന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൂടിയ യോഗം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മേഖലകമ്മിറ്റി അംഗം ലാൽ, സിപിഐഎം ഏരിയ കമ്മിറ്റി സെക്രട്ടറി ഗിരി എന്നിവർ ആശംസകൾ അറിയിച്ചു. പഞ്ചായത്ത്‌ എൽ പി സ്കൂളിലെ കുട്ടികൾക്ക് വേണ്ടി ഹെഡ്മിസ്ട്രിസ് ഇൻ ചാർജ് സുജിഷ ഏറ്റുവാങ്ങി. പ്രദേശവാസികൾ എല്ലാവരും തന്നെ അകമഴിഞ്ഞ സംഭാവന നൽകിയ പരിപാടിയിൽ ഫ്രാൻസിസ് സേവിയർ മൊബൈൽ ഫോൺ സംഭാവന നൽകി. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും യൂണിറ്റ് സെക്രട്ടറി ഫെബിൻ നന്ദി പറഞ്ഞു.

Post a Comment

0Comments
Post a Comment (0)