അഞ്ചൽ : ആയൂർ റോഡിൽ കൈപ്പള്ളി പഴയ സൊസൈറ്റി ജംഗ്ഷനിലാണ് പുലർച്ചെ വൃദ്ധനെ ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.
എഴുപത് വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന ഇദ്ദേഹത്തിന്
പരസഹായം ഇല്ലാതെ നിവർന്ന് നില്ക്കാൻ പോലും കഴിയാത്ത വിധം ശാരീരികമായി തളർന്ന അവസ്ഥയിലാണ് കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് അഞ്ചൽ പോലീസ് ഇടപെടുകയും തുടർന്ന് വൈദ്യസഹായത്തിനായി പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
പുലർച്ചെയാണ് ഇദ്ദേഹത്തെ ഇവിടെ കണ്ടെത്തിയത് ആരോ ഇവിടെ ഉപേക്ഷിച്ചെതാവാമെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു. രാവിലെ പാൽ വാങ്ങുവാൻ എത്തിയവരാണ് ആദ്യം വൃദ്ധനെ കടത്തിണ്ണയിൽ ഉപേക്ഷിച്ച നിലയിൽ കാണുന്നത്. കണ്ടെത്തുമ്പോൾ ഷർട്ടില്ലാതെ വെള്ളമുണ്ട് ധരിച്ച രീതിയിലാണ് കാണപ്പെട്ടത് ശാരീരിക അവശതകൾ മൂലം സംസാരിക്കാൻ കഴിയാത്ത സ്ഥിതിയാണ്.