കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യത്തിന് ആശങ്കയായി മരണങ്ങളിലുള്ള വര്‍ധനവ്. കഴിഞ്ഞ ദിവസം മാത്രം 4,529 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 2,67,334 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. 3,89,851 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്.
ഇതുവരെ 2,54,96,330 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 2,19,86,363 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 2,83,248 പേര് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. 32,26,719 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 18,58,09,302 പേര്‍ക്ക് ഇതുവരെ വാക്സിന് നല്‍കിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
33,059 രോഗികളുമായി തമിഴ്നാടാണ് ഒന്നാം സ്ഥാനത്ത്. 31,337 രോഗികളുമായി കേരളം രണ്ടാം സ്ഥാനത്തും 30,309 രോഗികളുമായി കര്‍ണാടക മൂന്നാം സ്ഥാനത്തുമാണ്